എല്‍ ജി നെക്‌സസ് 5 എക്‌സ്, ഹ്യുവായ് നെക്‌സസ് 6 പി എന്നീ മോഡലുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍
എത്തുന്നു.
ആപ്പിള്‍ ഐഫോണ്‍ 6 ആന്‍ഡ് 6 പ്ലസിന്റെ ഔദ്യോഗിക ലോഞ്ച് നടക്കുന്നതിന്റെ വെറും മൂന്ന് ദിവസം മുന്നോടിയായാണ് നെക്‌സസ് വിപണി കൈയ്യടക്കാന്‍ എത്തുന്നതെന്നത് ശ്രദ്ധേയമാണ്.
അമേരിക്കയില്‍ നെക്‌സസ് 6 പിയുടെ 32GB മോഡലിന് $499 ആണ് വില.64GB മോഡലിന് $549 ഉം, 128GB മോഡലിന് $649.
ഇന്ത്യയില്‍ 6P യുടെ 32GBമോഡലിന് 39,999 രൂപയാണ് വില.നെക്‌സസ് 5X ന് 31,900 രൂപയുമാണ് ഇന്ത്യയിലെ വില
നെക്‌സസ് 5X ന് 5.2 ഇഞ്ച് LCD സ്‌ക്രീനും FHD (1920×1080) റെസല്യൂഷനും ഉണ്ട്. ഒലിയോഫോബിക് കോട്ടിങ്ങാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. Nexus 5X ന്റെ ഡയമെന്‍ഷന്‍ 147.0 x 72.6 x 7.9 എം.എം ആണ് 136 ഗ്രാമാണ് ഭാരം.
നെക്‌സസ് 6P അല്പം കൂടി വലിയ സ്‌ക്രീനോടുകൂടിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. 5.7 ഇഞ്ച് WQHD (2560 x 1440)അമോള്‍ഡ് ഡിസ്‌പ്ലേയും 518 ppi കോര്‍ണിങ് ഗൊറില്ലാ ഗ്ലാസുമാണ് ഉള്ളത് 159.3 X 77.8 X 7.3 mm ആണ് ഡയമെന്‍ഷന്‍.178ഗ്രാമാണ് ഭാരം.