[]ന്യൂദല്‍ഹി: എല്‍.ജിയുടെ പുതി പോക്കറ്റ് ഫോട്ടോ പ്രിന്റര്‍ വിപണിയിലേക്ക്. LG PD233 എന്നാണ് മോഡലിന്റെ പേര്. സ്മാര്‍ട് ഫോണിലും ടാബ്ലറ്റിലും ബ്ലൂടൂത്ത് വഴി ഈ ഫോട്ടോ പ്രിന്റര്‍ കണക്ട് ചെയ്യാം.[]
വയര്‍ലെസ് കണക്ടിവിറ്റിയാണ് പ്രദാനം ചെയ്യുന്നത്. ആന്‍ഡ്രോയ്ഡിലും സ്മാര്‍ട്‌ഫോണുകളിലും ഇത് ഉപയോഗപ്പെടുത്താം.
താരതമ്യേന ഏറെ കനം കുറഞ്ഞ രീതിയിലാണ് പോക്കറ്റ് ഫോട്ടോ പ്രിന്റര്‍ തയ്യാറാക്കിയിരിക്കുന്നത്. കൈപ്പടത്തിലും ഷര്‍ട്ടിന്റേയും പാന്റിന്റേയോ പോക്കറ്റിലും ഒതുങ്ങുന്ന രീതിയിലാണ് പ്രിന്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
5.1 x 7.6cm (2 x 3 in-ch) വലുപ്പമുള്ള പ്രിന്റുകളാണ് ഇതുവഴി ലഭ്യമാകുക. ഫോട്ടോ പ്രിന്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും ഏതാനും സെക്കന്റുകള്‍ മാത്രമാണ് എല്‍ ജിയുടെ ഈ ഫോട്ടോ പ്രിന്റര്‍ എടുക്കുക.
മഷിവേണ്ടാത്ത പ്രിന്റിങ് ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
പിറന്നാള്‍ ആശംസാകാര്‍ഡും ബിസിസ് കാര്‍ഡുകളും എല്ലാം പ്രിന്റ് ചെയ്ത് എടുക്കാന്‍ ഈ പോക്കറ്റ് പ്രിന്റര്‍ വഴി അനായാസം സാധിക്കും.