സൗത്ത് കൊറിയന്‍ മൊബൈല്നിര്മാതാക്കളായ എല്‍ജി പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. കെ3 എന്നാണ് പുതിയ മോഡലിന്റെ പേര്. 5,500 രൂപയാണ് ഫോണിന്റെ വില.
ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് എഫ്ഡബ്ല്യൂവിജിഎ ഐ.പി.എസ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 210 പ്രൊസസറും 1 ജിബി റാമുമാണ് ഉള്ളത്.
8 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. മൈക്രോ എസ്.ഡി കാര്‍ഡ് വി 32 ജിബിയാക്കി ഉയര്‍ത്താം. പിന്‍വശത്തെ ക്യാമറ 5 മെഗാപിക്സലാണ്. എല്‍ഇഡി ഫഌഷുമുണ്ട്. മുന്‍വശത്തെ ക്യാമറ.
.3 മെഗാപിക്സലാണ്. 1940 എംഎഎച്ച് റിമൂവബിള്‍ ബാറ്ററിയാണ് ഉള്ളത്. ബ്ലൂടൂത്ത്, ജി.പി.എസ്, വൈഫൈ, 3ജി,4ജി മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.
എല്‍ജി അടുത്തിടെ എക്സ് സീരീസ് സ്മാര്ട്്ഫോണുകള് വിപണിയിലിറക്കുന്നതിനെ കുറിച്ച്് വ്യക്തമാക്കിയിരുന്നു.