ഇന്ത്യയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലൂടെ 2000 കോടി ലക്ഷ്യമിട്ട് എല്‍.ജി
Big Buy
ഇന്ത്യയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലൂടെ 2000 കോടി ലക്ഷ്യമിട്ട് എല്‍.ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2013, 4:36 pm

[] ന്യൂദല്‍ഹി: 2014 നോട് കൂടി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്ന് 2000 കോടിയാണ് കൊറിയന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ എല്‍.ജി പ്രതീക്ഷിക്കുന്നത്.

ഏകദേശം 50 മില്യന്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നുണ്ടെന്നും അതിനാല്‍ തന്നെ 2014 നോടെ സ്മാര്‍ട്‌ഫോണ്‍ വിറ്റുവരവില്‍ നിന്ന് 10ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ആണ് എല്‍.ജി പ്രതീക്ഷിക്കുന്നതെന്നും എല്‍.ജിയുടെ മാനേജിങ് ഡയറക്ടര്‍ സൂണ്‍ ക്വാന്‍ പറഞ്ഞു.

ഗൂഗിളിനോട് ചേര്‍ന്ന് 26000 രൂപ മുതല്‍ വരുന്ന നെക്‌സസ് 4 മുതല്‍ 4G റെഡി എല്‍.ജി ജി2 വരെയുള്ള സ്മാര്‍ട്‌ഫോണുകള്‍ കമ്പനി ഇറക്കിയിട്ടുണ്ട്.

ഗൂഗിളില്‍ നിന്ന് നേരിട്ട് അപ്‌ഡേറ്റ്‌സ് ലഭിക്കുന്ന സോഫ്ട്‌വെയര്‍ ഉള്ള നെക്‌സസ്5 എന്ന ഫോണ്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്‍.ജി.

ഇന്ത്യയില്‍ നിന്ന് 10ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ലഭിക്കുന്നതോടെ ഇന്ത്യയില്‍ മാബൈല്‍ ഫോണ്‍ നിര്‍മാണം തുടങ്ങാനും  എല്‍.ജി ക്ക് പദ്ധതിയുണ്ടെന്ന് ക്വാന്‍ പറഞ്ഞു.