| Tuesday, 30th October 2012, 12:57 pm

ആന്‍ഡ്രോയിഡ് പുതിയ വേര്‍ഷനുമായി ഗൂഗിള്‍ നെക്‌സസ് 4 അടുത്ത മാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടെക് ലോകം കാത്തിരിക്കുന്ന എല്‍.ജി ഗൂഗിള്‍ നെക്‌സസ് 4 അടുത്തമാസം മുതല്‍ വിപണിയിലെത്തുമെന്ന് എല്‍.ഡി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗൂഗിള്‍ നെക്്‌സസ് ശ്രേണിയിലെ നാലാമനായ നെക്‌സസ് 4 എല്‍.ജി യാണ് നിര്‍മിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 4.2 ആണ് നെക്‌സസ് 4 ല്‍ ഉള്‍്‌പ്പെടുത്തിയിരിക്കുന്നത്.[]

4.7 ഇഞ്ച് സ്‌ക്രീനുള്ള നെക്‌സസ് 4 ല്‍ എച്ച്.ഡി ഐ.പി.എസ് പ്ലസ് ഡിസ്‌പ്ലേ ആണുള്ളത്. പാടുകള്‍ വീഴാത്ത സ്‌ക്രീനാണ് പുതിയ നെക്‌സസിലുള്ളത്. കൂടാതെ നൂതനമായ കോര്‍ണിങ് ഗ്ലോറിയ ഗ്ലാസ് 2വാണ് ഉപയോഗിച്ചിരിക്കുന്നത്.

8 മെഗാപിക്‌സലാണ് ഇതിന്റെ ക്യാമറ. 1ghz ക്വാഡ് പ്രോസസ്സര്‍- 2 ജിബി റാം, രണ്ട് വേര്‍ഷനുകളിലായി 8 ജിബി, 16 ജിബി എക്‌സ്‌റ്റേണകല്‍ മെമ്മറി എന്നിവയും നെക്‌സസ് 4 ന്റെ പ്രത്യേകതകളാണ്. കൂടാതെ ഗൂഗിളിന്റെ ഏറ്റവും പുതിയ ആപ്‌സും നെക്‌സസ് 4 ല്‍ ഉണ്ടാകും.

ആദ്യമായാണ് ഗൂഗിള്‍ എല്‍.ജിയുമായി ചേര്‍ന്ന് വിപണിയിലെത്തുന്നത്. നവംബര്‍ 13 മുതല്‍ നെക്‌സസ് 4ന്റെ 8 ജിബി, 16 ജിബി വേര്‍ഷന്‍ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാകും.

വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിപണിയില്‍ മാത്രമാവും നെക്‌സസ് 4 ലഭിക്കുക. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, സ്‌പെയ്ന്‍, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാവും നെക്‌സസ് ആദ്യം എത്തുക.

We use cookies to give you the best possible experience. Learn more