സവിശേഷതകളുമായി എല്‍ജി ജി3
Big Buy
സവിശേഷതകളുമായി എല്‍ജി ജി3
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd July 2014, 11:48 pm

[] സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പുതിയ താരം എല്‍ജി ജി3 ഇന്ത്യയിലെത്തി. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് ജി3യുടെ പ്രത്യേകത. എച്ച്ഡിയേക്കാള്‍ നാല് മടങ്ങ് റസല്യൂഷന്‍ അവകാശപ്പെടുന്ന ജി3യുടെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ്‌ 4.4.2 കിറ്റ്കാറ്റ് വേര്‍ഷനാണ്.

ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 2 ജിഗാഹെര്‍ട്‌സ് / ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ കരുത്തുപകരുന്ന ഫോണില്‍ ലേസര്‍ ഓട്ടോ ഫോക്കസ് സാങ്കേതികതയുള്ള 13 മെഗാപിക്‌സല്‍ ഡ്യുവല്‍ ഫ്‌ളാഷ് കാമറയും 2.1 മെഗാപിക്‌സലിന്റെ ഫ്രണ്ട് കാമറയും നല്‍കിയിട്ടുണ്ട്.

ജി3 യുടെ 16 ജിബി പതിപ്പില്‍ 2 ജിബി റാമും, 32 ജിബി പതിപ്പില്‍ 3 ജിബി റാമുമാണ് ഉള്ളത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ ഉയര്‍ത്താം. വയര്‍ലെസ് ചാര്‍ജിംഗിനുള്ള സൗകര്യവും ജ3യില്‍ എല്‍ജി നല്‍കിയിട്ടുണ്ട്.

നിലവിലുള്ള സാങ്കേതികരീതികളെ കടത്തിവെട്ടുന്ന നീക്കമാണ് ജി3 യിലൂടെ നടത്തിയിരിക്കുന്നതെന്ന് എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ എംഡി സൂണ്‍ ക്വാണ്‍ പറഞ്ഞു.

16 ജിബി, 32 ജിബി എന്നിങ്ങനെ രണ്ട് വേര്‍ഷനുകളിലായാണ് ജി3 ഇന്ത്യയില്‍ എത്തുന്നത്. 47,990 രൂപയാണ് 16ജിബി വേര്‍ഷന്റെ വില. 32 ജിബി വേര്‍ഷന് 50,990 രൂപയാണ്. മെറ്റാലിക് സില്‍വര്‍, സില്‍ക്ക് വൈറ്റ്, ഷൈന്‍ ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളിലായാണ് ജി3 പുറത്തിറക്കിയിരിക്കുന്നത്. അമിതാഭ് ബച്ചനാണ് ജി3യുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡര്‍.