ഗൂഗിള്‍ നെക്‌സസ് ശ്രേണിയിലെ നാലാമന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. എല്‍.ജിയും ഗൂഗിളും ചേര്‍ന്നാണ് പുതിയ പ്രൊഡക്ട് വിപണിയിലെത്തിച്ചിരിക്കുന്നത്. 25,999 രൂപയാണ് നെകസസ് 4ന്റെ വില.
7 ഇഞ്ചാണ് നെക്‌സസ് 4ന്റെ സ്‌ക്രീന്‍. 1.5 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 പ്രോസസ്സറാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.2 വേര്‍ഷന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് നെകസസ് 4ല്‍ ഉള്ളത്.
8 എം.പി റിയര്‍ ക്യാമറയും 1.3 എം.പി ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ട് ഇല്ല എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടാവുന്നതാണ്.
നെക്‌സസിന്റെ അമേരിക്കന്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നെക്‌സസ് 4ന് വില അല്‍പ്പം കൂടുതലാണ്. ഇന്ത്യയില്‍ എല്‍.ജിയാണ് ഡിവൈസ് വില്‍ക്കുന്നത് എന്നതിനാലാണ് വിലക്കൂടുതലിന് കാരണം. ഗൂഗിളിന്റെ ഏറ്റവും പുതിയ ആപ്‌സും നെക്‌സസ് 4 ല്‍ ഉണ്ടാകും.