| Friday, 18th October 2019, 7:12 pm

ശബരിമലയില്‍ കൂടുതല്‍ ഫണ്ട് അനുവദിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ;ഉമ്മന്‍ചാണ്ടിക്കു മറുപടി നല്‍കി കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:ശബരിമലയില്‍ സര്‍ക്കാര്‍ വിനിയോഗിച്ച തുക എന്തിനൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളിക്ക് മറുപടി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

യു.ഡി.എഫ് സംസാരിക്കുന്നത് വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 739 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും 100 കോടി രൂപ ഇടത്താവളത്തിനും 50 കോടി ബേസ് ക്യാമ്പ് നിര്‍മാണത്തിനും അനുവദിച്ചിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. വരുമാന നഷ്ടംകുറയ്ക്കുന്നതിന് 100 കോടിയാണ് അനുവദിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് ശബരിമല വികസന വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. ശബരിമലയില്‍ വികസനങ്ങള്‍ക്കായി 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി തുക എന്തിനൊക്കെ ചെലവഴിച്ചു എന്നു വ്യക്തമാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആരോപണം.

ശബരിമല വികസനത്തിന് യു.ഡി.എഫ് 212 കോടി ചെലവഴിച്ചപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 1278 കോടി രൂപ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളെന്നും എന്നാല്‍ വെറും 47.4 കോടി രൂപ മാത്രമാണ് സര്‍ക്കര്‍ ചെലവഴിച്ചതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബജറ്റില്‍ കാണുന്ന തുക ഇടത് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല എന്നും അഞ്ചു വര്‍ഷം കൊണ്ട് 1500കോടി രൂപയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more