ബാലണ്‍ ഡി ഓര്‍ നേടാനാവാത്തതില്‍ തനിക്ക് അതിയായ നിരാശയുണ്ടെന്ന് ബയേണ്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. മെസിയുടെ പുരസ്‌കാരനേട്ടത്തിലുള്ള നിരാശ പ്രകടമാക്കിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
‘എനിക്ക് അതിയായ സങ്കടമുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു ഞാന്‍ സന്തോഷവാനായിരുന്നു എന്നെനിക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഞാന്‍ ഏറെ നിരാശനായിരുന്നു.
മെസിയുടെ തൊട്ടടുത്തു വരെ എത്താനായെങ്കിലും ജയിക്കാനായില്ല. മെസി കളിച്ച രീതിയേയും നേട്ടങ്ങളേയും ഞാന്‍ എന്നും ബഹുമാനിക്കുന്നു,’ ലെവന്‍ഡോസ്‌കി പറയുന്നു.
ഈ വര്‍ഷത്തെ മികച്ച സ്‌ട്രൈക്കര്‍ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും മികച്ച ഒരു ടീമിന്റെ പിന്തുണയില്ലാതെ തനിക്ക് ഒന്നും നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാരം നേടിയ മെസിക്ക് അഭിനന്ദനവും ലെവന്‍ഡോസികി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
613 വോട്ടുകള്‍ നേടിയാണ് മെസി ഇത്തവണ ബാലണ്‍ ഡി ഓറിന് അര്‍ഹനായത്. രണ്ടാമനായ ലെവന്‍ഡോസ്‌കിക്ക് 580 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.
40 കളികളില്‍ നിന്നുമായി 48 ഗോളുകളും 9 അസിസ്റ്റുമാണ് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണില്‍ നേടിയത്. ടീമിന് ബുന്ദസ് ലീഗ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച താരം ജര്‍മന്‍ ഇതിഹാസം ഗ്രെഡ് മുള്ളറിന്റെ റെക്കോര്‍ഡും തകര്‍ത്തിരുന്നു.
പി.എസ്.ജിയിലെ പ്രകടനത്തിന് പുറമെ നാളുകള്‍ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ഒരു മേജര്‍ കിരീടം നേടിക്കൊടുത്തതുമാണ് മെസിയെ ഇത്തവണ തുണച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lewendoski says he was disappointed in Messi’s Ballon d’ Or award