| Saturday, 10th February 2024, 10:15 pm

ജിത്തു ജോസഫ്- ആസിഫ് അലി ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കി തിങ്ക് മ്യൂസിക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘കൂമന്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി ചിത്രം ‘ ലെവല്‍ ക്രോസ് ‘ ന്റെ മ്യൂസിക് റൈറ്റ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കി.

മലയാളത്തില്‍ ഈയടുത്ത് വരുന്നതില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റുള്ള സിനിമയായ മോഹന്‍ലാല്‍ ചിത്രം ‘റാം’ ന്റെ നിര്‍മ അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീതസംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ലെവല്‍ ക്രോസ്.

ആസിഫ് അലി, ഷറഫുദ്ദീന്‍, അമലാപോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രമായ ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്.

ആസിഫ്, അമല, ഷറഫുദ്ദീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ചായഗ്രഹണം അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റ്ങ് കൈകാര്യം ചെയ്ത ദീപു ജോസഫാണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്‌റ ജീത്തു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

Content Highlight: Levelcross music Rights Bagged by Think Music

We use cookies to give you the best possible experience. Learn more