സന്യാസികളെല്ലാം പൊതുസ്ഥലത്ത് ആരാധനാലയം പണിയുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ദല്‍ഹി ഹൈക്കോടതി
national news
സന്യാസികളെല്ലാം പൊതുസ്ഥലത്ത് ആരാധനാലയം പണിയുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2024, 10:15 pm

ന്യൂദല്‍ഹി: സന്യാസിമാരെയും ഫക്കീറുകളെയുമെല്ലാം പൊതുഭൂമിയില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുവദിച്ചാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ദല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് ധര്‍മേഷ് ശര്‍മയുടെതാണ് നിരീക്ഷണം.

നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് സന്യാസിമാരും ഫക്കീര്‍മാരും മറ്റ് ഗുരുക്കന്‍മാരും ഉണ്ട്. ഓരോരുത്തര്‍ക്കും പൊതുഭൂമിയില്‍ ഒരു ആരാധനാലയമോ ‘സമാധി സ്ഥലമോ’ നിര്‍മിക്കാന്‍ അനുവാദം നല്‍കിയാല്‍ അത് എന്നും തുടരേണ്ടി വരുമെന്ന് കോടതി പറഞ്ഞു. അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പൊതു താത്പര്യത്തെ ഹനിക്കുന്ന കാര്യങ്ങളാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

യമുനാ തീരത്ത് സ്ഥിതി ചെയ്യുന്ന നിഗംബോധ് ഘട്ട് എന്ന സ്ഥലത്ത് നാഗ ഭോലയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഭാഗം വേര്‍തിരിച്ച് നല്‍കണമെന്ന ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

പ്രദേശത്തെ ഇത്തരത്തിലുള്ള കേന്ദ്രങ്ങളെല്ലാം ജലസേചന വകുപ്പ് പൊളിച്ച് കളിഞ്ഞതിന് പിന്നാലെയാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.

Content Highlight: Letting Each Guru Build Shrine On Public Land Will Be Disastrous: Delhi High Court