| Wednesday, 14th October 2020, 7:39 pm

ഭാഗ്യലക്ഷ്മിയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപരിശോധിക്കണം; മുഖ്യമന്ത്രിയ്ക്ക് കത്തയയ്ച്ച് മഞ്ജു വാര്യരും രണ്‍ജി പണിക്കരും അടക്കമുള്ളവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച് പ്രമുഖതാരങ്ങള്‍. മഞ്ജു വാര്യര്‍,രണ്‍ജി പണിക്കര്‍, ഭാവന, സുഗതകുമാരി അടക്കമുള്ളവരാണ് കത്ത് അയച്ചത്.

ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപരിശോധിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെടുന്നു.

കേസ് ഹൈക്കോടതിയില്‍ നിന്ന് തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടാനും ഇടയുള്ള സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.

യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയയാളാണ് വിജയ് പി.നായര്‍. കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്.

ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായ കവിയത്രി സുഗതകുമാരി, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.

തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.

പ്രതിഷേധത്തിന് പിന്നാലെ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കേരളത്തിന്റെ സാഹിത്യ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നില്ക്കുന്ന സ്ത്രീകള്‍ക്കെതിരേ അശ്ലീല പ്രചരണം നടത്തിയതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചാനലിന്റെ ഉടമ വിജയ്.പി.നായരോട് പ്രതികരിച്ചത് അങ്ങ് അറിഞ്ഞിരിക്കുമല്ലോ.

സ്ത്രീകള്‍ക്കെതിരേ സൈബറിടത്തില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ജാഗ്രതയും നിയമനിര്‍മ്മാണവും ഉണ്ടാകുമെന്ന് പ്രസ്തുത വിഷയത്തെ പരാമര്‍ശിച്ച് അങ്ങും ഉറപ്പ് നല്കിയിരുന്നു.

പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ഭാഗ്യലക്ഷ്മിയുടെയും മറ്റ് 2 പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്.പ്രസ്തുത വീഡിയോയ്‌ക്കെതിരേ കേരളത്തില്‍ പല ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അശ്ലീലം റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് സൈബറിടത്തില്‍ നിന്ന് നിരന്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഭാഗ്യലക്ഷ്മിയും കൂട്ടുകാരും പ്രതികരിച്ചത്. പക്ഷെ പൊലീസ്, കജഇ 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.പ്രസ്തുത വകുപ്പുകള്‍ ഈ കേസില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍,ഈ വകുപ്പുകള്‍ പുന പരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യര്‍ത്ഥനയായി അങ്ങ് പരിഗണിക്കണം.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.

പ്രതീക്ഷയോടെ

സുഗതകുമാരി

ഭാവന

മഞ്ജു വാരിയര്‍

സക്കറിയ

ബി.ആര്‍.പി.ഭാസ്‌കര്‍

ഷാഹിന നഫീസ

സജിത മഠത്തില്‍

സരസ്വതി നാഗരാജന്‍

അഡ്വ.പ്രീത K K

രഞ്ജി പണിക്കര്‍

വിനീത ഗോപി

ഏലിയാമ്മ വിജയന്‍

മേഴ്‌സി അലക്‌സാണ്ടര്‍

ഗീതാ നസീര്‍

ആശാ ശരത്

SN. സന്ധ്യ

സരിത മോഹനന്‍ ഭാമ

രാധാമണി

ഡോ. ഐറിസ് കൊയിലോ

രജിത. G

ഡോ.കെ.ജി. താര

ഷീല രാഹുലന്‍

ഡോ.എ.കെ.സുധര്‍മ്മ

സുലോചന റാം മോഹന്‍

അഡ്വ.സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള

ശ്രീദേവി S കര്‍ത്ത

സോണിയ ജോര്‍ജ്

കമല്‍

മൈത്രേയന്‍

ഡോ.ജയശ്രീ

ഗീത പി

ബീനാ പോള്‍

സുബിക്ഷ

കമല്‍

ബി.ഉണ്ണികൃഷ്ണന്‍

സുല്‍ഫത്ത്.M

എച്ച്മുക്കുട്ടി

അഡ്വ. ഭദ്രകുമാരി K V

അഡ്വ.കെ.നന്ദിനി

ദീപാ നിശാന്ത്

സിബി മലയില്‍

വിനീത്

ഉമ MN

മൈഥിലി

ബള്‍ക്കീസ് ബാനു

ശീതള്‍ ശ്യാം

സുനിത ദേവദാസ്

തമ്പാട്ടി മധുസൂത്

ഹമീദ സി.കെ

വിധു വിന്‍സന്റ്

ദിവ്യ ദിവാകരന്‍

ദീദി ദാമോദരന്‍

ബിന്ദു അമ്മിണി

വിമല മേനോന്‍

Dr. അമൃതരാജ്

കാലാ ഷിബു

ഫരീദ

റോജ

ഉഷാകുമാരി അറയ്ക്കല്‍

മഞ്ജു സിംഗ്

സോണിയ C

സുജ ഭാരതി

ജി.ഉഷാകുമാരി

ലൈലാ റഷീദ്

അഡ്വ. ബീനാ പിള്ളെ

K. നന്ദിനി

രഹ്മ തൈപറമ്പില്‍

അഡ്വ. മരിയ…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Letter to pinarayi vijayan in vijay p nair issue

We use cookies to give you the best possible experience. Learn more