ഏതു യുഗത്തിലാണ് താങ്കള്‍ ജീവിക്കുന്നത്? മനുവിന്റെ കാലത്തു നിന്നും സഞ്ചരിച്ചു തുടങ്ങാത്തിന്റെ കുഴപ്പം നല്ലവണ്ണമുണ്ടെന്നു ഇവിടത്തെ സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. വായനകൊണ്ടും എഴുത്തുകൊണ്ടും പ്രവൃത്തി കൊണ്ടും ചിന്തകൊണ്ടും സ്ത്രീകള്‍ തങ്ങളുടെ ഇടങ്ങളെല്ലാം കയ്യേറുന്ന ഇക്കാലത്ത് സാസ്‌കാരിക സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിത്വങ്ങള്‍ക്കു പുരോഗമന സ്വഭാവം ഉണ്ടാകുമെന്ന് കരുതിയ ഞങ്ങള്‍ക്കു തെറ്റുപറ്റിപ്പോയി….
ദിവ്യ.ഡി.വി
സ്ത്രീകളെ മാദക തിടമ്പെന്നും ലക്ഷണമൊത്തവള്‍ എന്നും സംബോധന ചെയ്യുന്ന മാന്യശ്രീ ബാബു കുഴിമറ്റം…
ആദ്യമായി ഇത്രയും നല്ല മനോസ്ഥിതി വെളിവാക്കിയതിനു നന്ദി…യാതൊരു കുറ്റബോധവുമില്ലാതെയും, തിരുത്തല്‍ വരുത്താതെയും, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടല്ലോ.
ഒന്നോര്‍ക്കുക എത്രമേല്‍ ഉദ്ദരിക്കപ്പെട്ട ലിംഗവുമായി വന്നാലും ആണ്‍കോയ്മയുടെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചാലും ഇതിനെ ലൈംഗിക ദാരിദ്ര്യമെന്നോ കഴപ്പെന്നോ വിശേഷിപ്പിച്ചു ലളിതവല്‍കരിക്കാനാവില്ല…
പകരം,സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സദാചാര മൂല്യം പേറുന്ന സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ ഭാരം ചുമന്നാണ് താങ്കള്‍ കേരളത്തിലെ സാംസ്‌കാരിക രംഗത്ത് നിന്നും, നടുവൊടിഞ്ഞുവീഴാതെ, “സാംസ്‌കാര” സമ്പന്നനായിരിക്കുന്നത്.
നല്ല സംസ്‌കാരം
നല്ലഭാഷ!
ഏതു യുഗത്തിലാണ് താങ്കള്‍ ജീവിക്കുന്നത്? മനുവിന്റെ കാലത്തു നിന്നും സഞ്ചരിച്ചു തുടങ്ങാത്തിന്റെ കുഴപ്പം നല്ലവണ്ണമുണ്ടെന്നു ഇവിടത്തെ സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. വായനകൊണ്ടും എഴുത്തുകൊണ്ടും പ്രവൃത്തി കൊണ്ടും ചിന്തകൊണ്ടും സ്ത്രീകള്‍ തങ്ങളുടെ ഇടങ്ങളെല്ലാം കയ്യേറുന്ന ഇക്കാലത്ത് സാസ്‌കാരിക സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിത്വങ്ങള്‍ക്കു പുരോഗമന സ്വഭാവം ഉണ്ടാകുമെന്ന് കരുതിയ ഞങ്ങള്‍ക്കു തെറ്റുപറ്റിപ്പോയി….
പെണ്ണിനെ കണ്ടാല്‍ നിങ്ങളുടെ ലിംഗം ചലിക്കുന്നതോ ചലിക്കാത്തതോ ഞങ്ങളുടെ വിഷയമല്ല. ഞങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിലും അഭിരുചികളിലും ആവിഷ്‌കാരങ്ങളിലും വലിഞ്ഞു കേറി നിന്ന്, ഞങ്ങളുടെ അവകാശങ്ങളെ നിയന്ത്രിക്കാന്‍ വന്നാല്‍, ഏതു സാസ്‌കാരിക സമ്പന്നനോ, അല്ലാത്തവരോ ആകട്ടേ, “പോടാ മൈ***” യെന്നു വിളിക്കാനുള്ള “സാംസ്‌കാരിക” ധാര്‍ഷ്ട്യമേ ഞങ്ങള്‍ക്കു കാണിക്കാനാവൂ…
ഞങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഞങ്ങളാണ്. ജീവിത രീതി, വസ്ത്രം, നടപ്പ് ഇതൊക്കെ ഞങ്ങളുടെ തീരുമാനങ്ങളാണ്. ഏന്തു ചെയ്യണം, എങ്ങനെ ചെയ്യണം, എങ്ങനെ ധരിക്കണമെന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു തരാന്‍ നിങ്ങളുടെ ഉപദേശങ്ങളുടെ ആവശ്യം ഞങ്ങള്‍ക്കില്ല. സ്വീകരിക്കാന്‍ മനസ്സുമില്ല. ലിംഗ ചലനം പ്രകൃതി നിയമമാവാം. അതുപക്ഷെ ഞങ്ങളിലേക്കുള്ള കടന്നു കയറ്റമാക്കാനുള്ള ലൈസന്‍സ് ഞങ്ങള്‍ തന്നിട്ടില്ല.

വ്യക്തികളെ അംഗീകരിക്കേണ്ടതു മര്യാദയാണ്. പെണ്ണുങ്ങളെ വ്യക്തികളായി കാണാനുള്ള മാനസിക നിലവാരമില്ലാതെ, നിങ്ങളുടെ ലൈംഗിക വികാരങ്ങളെ ഉണര്‍ത്താനും തൃപ്തിപ്പെടുത്താനുമുള്ള ഉപകരണങ്ങളാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ക്ക് ബലാത്സംഗങ്ങളേയും എല്ലാ തരം അടിച്ചമര്‍ത്തലുകളേയും വിവേചനങ്ങളേയും
അതിക്രമങ്ങളേയും ഒപ്പം ആണധികാരത്തേയും ന്യായീകരിക്കാനേ കഴിയൂ… കൂട്ടുനില്‍ക്കാനേ കഴിയൂ…
ഭാരതീയ സംസ്‌കാരത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. ദളിത്. കീഴാള സ്ത്രീകളുടെ ശരീരം കണ്ടു രസിച്ചിരുന്ന ചരിത്രത്തോടൊപ്പം നടക്കുന്നവര്‍ക്കേ അതില്‍ അഭിരമിക്കാനാവൂ. സ്ത്രീകളെ നഗ്നയാക്കി നടത്തിയും ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയും യോനിയില്‍ കല്ലും കമ്പിയുമാഴ്ത്തി രസിച്ചും സംസ്‌കാരത്തിന്റെ ഭാഗമാകാനുള്ള ശ്രമങ്ങള്‍ തുടരുന്നുമുണ്ട്. സ്ത്രീകളെ വെച്ചു ചൂതുകളിച്ചും അടിമകളാക്കിയും അന്തഃപുരങ്ങളില്‍ വാഴിച്ചും നിലയ്ക്കു നിര്‍ത്തിയും രസിച്ചിരുന്ന കഥകളില്‍ ഊറ്റം കൊള്ളുന്നവര്‍ക്ക്, ആര്‍ഷ ഭാരത സംസ്‌കാരത്തിനുവേണ്ടി, അത് നില നിര്‍ത്താന്‍ വേണ്ടി എത്ര സ്ത്രീ വിരുദ്ധത വേണമെങ്കിലും ആവാമെന്നു കരുതുന്നത് മൂഢത്തരമാണ്.
ഇതിനു പുറമെ, സഹതാപം ഏറ്റുവാങ്ങുന്ന മറ്റൊന്ന്, മനുഷ്യന്റെ ലൈംഗികതന്മവരെ അംഗീകരിക്കാനാവാതെ ചാന്തുപൊട്ടെന്നു വിളിച്ചു പരിഹസിച്ചു സ്വന്തം സങ്കുചിത മനഃസ്ഥിതിയില്‍ വീര്‍പ്പുമുട്ടുന്ന മനോനിലയാണ്. ഒരു മനുഷ്യന്‍, മറ്റൊന്നിനെ അംഗീകരിക്കുകയും ഒരാളുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്യുന്നതിലെ ജനാധിപത്യ ബോധം താങ്കള്‍ക്കില്ലാതെ പോയല്ലോ..
ഇതിനു പുറമെ, സഹതാപം ഏറ്റുവാങ്ങുന്ന മറ്റൊന്ന്, മനുഷ്യന്റെ ലൈംഗികതന്മവരെ അംഗീകരിക്കാനാവാതെ ചാന്തുപൊട്ടെന്നു വിളിച്ചു പരിഹസിച്ചു സ്വന്തം സങ്കുചിത മനഃസ്ഥിതിയില്‍ വീര്‍പ്പുമുട്ടുന്ന മനോനിലയാണ്. സ്ത്രീകളോടുള്ള, വിഭിന്ന ലൈംഗിക തൃഷ്ണകള്‍ തേടുന്നവരോടുള്ള വിവേചനങ്ങള്‍ക്ക് കൊടിപിടിക്കുമ്പോള്‍, ജനാധിപത്യബോധമുള്ള ആണുങ്ങള്‍ക്കു കൂടി നാണക്കേടുവരുത്തുന്നു ഇത്തരം അധിക്ഷേപിക്കലുകള്‍. ഒരു മനുഷ്യന്‍, മറ്റൊന്നിനെ അംഗീകരിക്കുകയും ഒരാളുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്യുന്നതിലെ ജനാധിപത്യ ബോധം താങ്കള്‍ക്കില്ലാതെ പോയല്ലോ..
ഏതു ലൈംഗികതയുമാകട്ടെ, സ്ത്രീയോ, പുരുഷനോ, രണ്ടും കൂടിയോ കൂടാതെയോ ആയിരിക്കട്ടെ, ഒരു തരത്തിലുള്ള വിവേചനവും, അധികാരവും പ്രയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ലെന്നു ഓര്‍ത്താല്‍ നന്ന്.
ഞരമ്പു രോഗികള്‍ക്ക് ചികിത്സയുണ്ടാവാം, സ്ത്രീപക്ഷ വാദികള്‍ക്ക് ചൊവ്വാദോഷത്തിന് ചികിത്സ നിര്‍ദ്ദേശിക്കാനാവില്ല. പക്ഷേ ആണധികാര പ്രയോഗം സഹിക്കേണ്ട, അനുവദിച്ചുകൊടുക്കേണ്ട, സ്ഥിതിയില്ല. ഒപ്പം ഒരു തരത്തിലുള്ള വിവേചനങ്ങളും.