ജെയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി രാജസ്ഥാന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ലാല്‍ സൈനി. കത്ത് ലഭിച്ച ഉടന്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നും ലാല്‍ സൈനി പറഞ്ഞു.
മെയ് 30ന് സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് നരേന്ദ്ര മോദിയെ വെടിവച്ച് കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
കത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച പൊലീസ് കത്തിലേത് വ്യാജവിലാസമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ഭയക്കേണ്ടതില്ലെന്നും ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാന്‍ ആരെങ്കിലും ചെയ്തതാവാമെന്നും രാജസ്ഥാന്‍ പൊലീസ് പറഞ്ഞു.
നേരത്തെ പണം നല്‍കിയാല്‍ മോദിയെ കൊല്ലാമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കുറിപ്പിട്ട നവീന്‍ യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പിന്നീട് മാപ്പു പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മെയ് 30നാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.