| Monday, 10th February 2014, 10:09 am

കുറ്റവാളികളെ തൊട്ടാല്‍ കൈകാര്യം ചെയ്യും: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഭീഷണിക്കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഭീഷണിക്കത്ത്. തടവുകാരെ മര്‍ദിക്കുന്ന ജയില്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി സന്ദേശം.

മര്‍ദ്ദനവീരന്മാരായ ജയില്‍ വാര്‍ഡര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളെയും ആക്രമിക്കുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് തടവുകാരുടെ ലെറ്റര്‍ ബോക്‌സില്‍ നിന്നാണ് കത്ത് ലഭിച്ചത്.

സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്തു. ഫെബ്രുവരി ആറിനാണ് കത്ത് ജയിലിലെത്തിയത്. ഞായറാഴ്ച വൈകുന്നേരം കത്ത് പൂജപ്പുര എസ്.ഐക്ക് ജയില്‍ സൂപ്രണ്ടന്റ് കൈമാറുകയായിരുന്നു.

We use cookies to give you the best possible experience. Learn more