ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് എത്രത്തോളം കരുതലുണ്ടെന്ന് കേന്ദ്ര ബജറ്റ് അവതരണം പൂര്‍ണമായാല്‍ മനസിലാകുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ബജറ്റിന് മുന്നോടിയായിട്ടായിരുന്നു കെജ്‌രിവാളിന്റെ പരിഹാസം.
‘ബജറ്റില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ദല്‍ഹിയിലെ ജനങ്ങള്‍. ബജറ്റ് അവതരണം പൂര്‍ത്തിയാവുന്നതോടെ കേന്ദ്രത്തിന് ദല്‍ഹിയോടുള്ള മനോഭാവം വ്യക്തമാകും. അതോടെ തെരഞ്ഞെടുപ്പിന്റെ മുഖവും മനസിലാക്കാം’, കെജ്‌രിവാള്‍ പറഞ്ഞു.
സംസ്ഥാനങ്ങളെ പ്രത്യേകമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി ആറിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും കേന്ദ്രം ദല്‍ഹിക്കുവേണ്ടി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നാന്‍ സാധ്യതയുണ്ടെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ഫെബ്രുവരി എട്ടിനാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്.