ഇന്ന് എല്ലാവരെയും വലയ്ക്കുന്ന പ്രശ്‌നമാണ് അമിത വണ്ണം. എന്നാല്‍ ഇപ്പോള്‍ ഇതാ വീഡിയോ ഗെയിം കളിച്ചുകൊണ്ട് തടി കുറയ്ക്കാന്‍ കഴിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഫിറ്റ്നസ് കോച്ചിംഗ്, സ്റ്റെപ് ട്രാക്കര്‍ സങ്കലനത്തോട് കൂടിയ വീഡിയോ ഗെയിമുകളാണ് ഇത്തരം ഗുണപരമായ മാറ്റങ്ങള്‍ക്ക് പിന്നില്‍. പെന്നിങ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റെര്‍ നടത്തിയ പഠനമാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
അമിതവണ്ണമുള്ള കുട്ടികള്‍ക്ക് ഭാരം കുറയാനും ശാരീരിക അധ്വാനത്തിലൂടെ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ നിയന്ത്രിക്കുവാനും ഇതുവഴി സാധ്യമാകുന്നുണ്ട്.
ALSO READ: അമിത ലൈംഗികാസക്തി ഒരു മാനസിക രോഗമാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
“ശാരീരിക ഉണര്‍വില്ലാത്ത കുട്ടികളില്‍ അമിതവണ്ണം പതിവ് പ്രശ്നം ആണ്. ആസ്തമ, ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസം തുടങ്ങി അനുബന്ധ അസുഖങ്ങള്‍ ഇതോടനുബന്ധിച്ചുണ്ടാകുകയും ചെയ്യാറുണ്ട്.
മൊബൈല്‍-ടിവി സ്‌ക്രീനുകള്‍ ലഭ്യമല്ലാത്ത സ്ഥലം ലോകത്തെവിടെയുമില്ല. കുട്ടികള്‍ക്ക് ആകര്‍ഷകത്വം തോന്നുന്ന അതെ സ്‌ക്രീനിലൂടെ അവരുടെ ശരീരത്തിന് ഉന്മേഷം നല്‍കാന്‍ വീഡിയോ ഗെയിമുകള്‍ക്ക് ആകുന്നുണ്ടെന്നും പഠനസംഘത്തിന്റെ തലവന്‍ ഡോ. അമാന്‍ഡ സ്റ്റായിയാനോ (Amanda Staiano) വ്യക്തമാക്കുന്നു.