| Tuesday, 19th March 2019, 7:42 am

'ഒന്നും ചെയ്യാനാവില്ലെങ്കില്‍ ഞങ്ങളെ മരിക്കാന്‍ അനുവദിച്ചാല്‍ മതി' കേന്ദ്രം നല്‍കിയ 2000 രൂപ യോഗി ആദിത്യനാഥിന് നല്‍കി കര്‍ഷകന്റെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴി ലഭിച്ച 2000 രൂപ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്‍കി ആഗ്രയിലെ കര്‍ഷകന്റെ പ്രതിഷേധം. കടക്കെണിയിലായ തന്നെ സഹായിക്കാത്ത മുഖ്യമന്ത്രിക്ക് ഈ തുക അയച്ചിട്ടുണ്ടെന്നാണ് കര്‍ഷകനായ പ്രദീപ് ശര്‍മ്മ പറഞ്ഞത്.

തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ “സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം” എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 35 ലക്ഷത്തിന്റെ കടബാധ്യത തനിക്കുണ്ടെന്നും ഉരുളക്കിഴങ്ങ് കര്‍ഷകനായ പ്രദീപ് പറഞ്ഞു.

Also read:ആളൊരുക്കത്തിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രം; മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ചിത്രീകരണം പൂര്‍ത്തിയായി

കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസിക്കുന്നത്. വീട്ടുചിലവുകള്‍ കണ്ടെത്താന്‍ തന്നെ ബുദ്ധിമുട്ടുകയാണ്. 2016ല്‍ കൃഷി നാശം വന്നശേഷം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാറിനും കത്തെഴുതി. എന്നാല്‍ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

“കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ കാണാന്‍ ഞാന്‍ ദല്‍ഹിയില്‍ പോയിരുന്നു. പക്ഷേ അവിടെ നിന്നും വെറുംകയ്യോടെയാണ് മടങ്ങിയത്. ” അദ്ദേഹം പറയുന്നു.

2015ല്‍ കടബാധ്യതയുള്ള തന്റെ അമ്മാവന്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും അദ്ദേഹം പറയുന്നു.

“750 കിലോഗ്രാം ഉള്ളിയാണ് ഈ സീസണില്‍ ഞാനുണ്ടാക്കിയത്. എന്നാല്‍ കിലോയ്ക്ക് ഒരു രൂപയാണ് നിപദ് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഈയാഴ്ച പറഞ്ഞത്. ഒടുവില്‍ തര്‍ക്കത്തെ തുടര്‍ന്ന് കിലോയ്ക്ക് 1.40 എന്ന തോതില്‍ വിറ്റു. 1064 രൂപയാണ് 750 കിലോഗ്രാമിന് കിട്ടിയത്.” എന്നാണ് കര്‍ഷകനായ സഞ്ജയ് പറയുന്നത്.

നേരത്തെ ഉള്ളി കര്‍ഷകനായ മഹാരാഷ്ട്ര സ്വദേശി ദേവേന്ദ്ര ഫദ്‌നാവിസിന് 6രൂപ അയച്ചുകൊടുത്ത് പ്രതിഷേധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more