| Sunday, 20th May 2018, 10:32 pm

പെട്രോളിയത്തിന്റെ ഉത്പ്പാദനക്കുറവും അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കവുമാണ് പെട്രോള്‍ വില ഉയരാന്‍ കാരണം: കേന്ദ്ര പെട്രോളിയം വിഭവ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധനവിന് കാരണം പെട്രോളിയത്തിന്റെ ഉത്പ്പാദനക്കുറവു കൊണ്ടാണെന്ന് കേന്ദ്ര പെട്രോളിയം വിഭവ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഒപെക് രാഷ്ട്രങ്ങളുടെ പെട്രോളിയം ഉത്പാദനക്കുറവാണ് ഇന്ത്യയിലെ കൂടിയ പെട്രോള്‍ വിലക്ക് കാരണം എന്നായിരുന്നു മന്ത്രിയുടെ നിരീക്ഷണം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടായെന്നും രാജ്യത്ത് ഇന്ധന വിലവര്‍ധിക്കാന്‍ ഇതും ഒരു കാരണമാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില നൂറിലേക്ക് അടുക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാരുന്നു അദ്ദേഹം.


Also Read: നിപ്പാ വൈറസ് മലപ്പുറത്തും? നാലുപേരുടെ രക്തസാമ്പിളുകള്‍കൂടി പരിശോധനയ്ക്കായി മണിപ്പാലിലേക്ക്


യു.എസ്- ഇറാന്‍ ആണവകാരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇന്ത്യയില്‍ പെട്രോളിയം വില ഉയരാന്‍ കാരണമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. “അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കമാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയരാനുള്ള പ്രധാന കാരണം”, അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 26 പൈസയും കൂടി. ദിനംപ്രതി വില നിശ്ചയിക്കുന്ന രീതി വന്നതിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ധന. ദല്‍ഹിയില്‍ ഇതോടെ പെട്രോള്‍വില ലീറ്ററിന് 76.25 രൂപയും ഡീസലിന് ലീറ്ററിന് 67.57 രൂപയും ആയി.

തിരുവനന്തപുരത്ത് പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 78.95 രൂപയും ഡീസലിന് 71.95 രൂപയുമാണ് വില.


Watch DoolNews:

We use cookies to give you the best possible experience. Learn more