| Sunday, 26th August 2018, 6:33 pm

പുത്തന്‍ കേരളത്തിന് വേണ്ടി; വലിയ പ്രയാസങ്ങള്‍ നേരിടാത്തവര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാതിരിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി കേരളം മുഴുവന്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ വലിയ നഷ്ടങ്ങള്‍ നേരിടാത്തവര്‍ കൂടി അതിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് ക്യാംപെയ്ന്‍.

വെളളം കയറിയിട്ടും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടാല്ലാത്തവര്‍ കഷ്ടതയനുഭവിക്കുന്ന ആയിരങ്ങള്‍ക്കുവേണ്ടി അര്‍ഹതയില്ലാത്ത ആനുകൂല്യം കൈപ്പറ്റില്ല എന്ന ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ടെന്ന് പുതിയ ക്യാംപെയ്ന്‍ ആവശ്യപ്പെടുന്നു.


കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളും; ക്വാറികള്‍ നിയന്ത്രിക്കും: മന്ത്രി എ.കെ ബാലന്‍


കഴിവുള്ളവര്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുക എന്നതിനേക്കാള്‍ പ്രസക്തമാണ് വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലാത്തവര്‍ ആ ആനുകൂല്യം കൈപ്പറ്റാത്തിരിക്കുകയെന്നതെന്ന് പോസ്റ്റില്‍ പറയുന്നു.

ഫ്രിഡ്ജ് നഷ്ടപ്പെട്ടതോ, ടി.വി കേടുവന്നതോ അല്ല അന്തിയുറങ്ങാന്‍ വീടില്ലാത്തതും ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തതാണെന്നത് തന്നെയാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

പുത്തന്‍ കേരളത്തിന് വേണ്ടി ഒരൊറ്റ മനസ്സോടെ മുന്നേറണമെന്ന ആഹ്വാനത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പുകള്‍ അവസാനിക്കുന്നത്.

We use cookies to give you the best possible experience. Learn more