| Saturday, 1st September 2018, 8:02 am

പ്രളയബാധിത മേഖലയില്‍ എലിപ്പനി പടരുന്നു; സംസ്ഥാനത്ത് ഇതുവരെ 23 മരണം; ആരോഗ്യവകുപ്പിന്റെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒമ്പത് പേരാണ് സംസ്ഥാനത്ത് എലിപ്പനി മൂലം മരിച്ചത്.

ഇതോടെ മരിച്ചവരുടെ എണ്ണം 23 ആയി. ഈ വര്‍ഷം ഇതുവരെ 97 പേരാണ് എലിപ്പനി മൂലം സംസ്ഥാനത്ത് മരിച്ചത്. എലിപ്പനി ബാധിച്ചും എലിപ്പനി ലക്ഷണങ്ങളുമായും വെള്ളിയാഴ്ച 134 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. ഡെങ്കിപ്പനി ബാധിച്ച് 11 പേരും മലേറിയ ബാധിച്ച് 16 പേരും ചികിത്സതേടി.

Also Read മലബാറില്‍ എലിപ്പനി പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

എലിപ്പനിക്കെതിരെ വേണ്ടത് നിപക്കാലത്തെ ജാഗ്രതയാണെന്നാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പനി ലക്ഷണങ്ങള്‍ പ്രകടമായാല്‍ തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടണമെും ആശുപത്രികളില്‍ കൃത്യമായ ചികിത്സ ലഭ്യമാക്കുമെും മന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പങ്കുവെച്ചു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

എലിപ്പനി മുന്‍കരുതല്‍ DoolNews Video

We use cookies to give you the best possible experience. Learn more