തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് ഒരു സംഘം പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയാണ് പ്രതികള്‍ പുലിയെ കെണിവെച്ച് പിടിച്ചത്. കേസില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാങ്കുളം സ്വദേശി വിനോദാണ് പുലിയെ പിടിക്കാന്‍ നേതൃത്വം നല്‍കിയത്. ബുധനാഴ്ച രാത്രിയോടെ പുലിയ്ക്കായി ഇയാളുടെ നേതൃത്വത്തില്‍ കെണിയൊരുക്കിയിരുന്നു. അന്ന് തന്നെ കെണിയില്‍ പുലി വീഴുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ വിനോദും സംഘവും പുലിയെ കൊന്ന് ഇറച്ചിയെടുത്ത് കറിവെയ്ക്കുകയായിരുന്നു. പത്തുകിലോയോളം ഇറച്ചിയെടുത്ത് ഇവര്‍ കറിയാക്കി.
ആറുവയസ്സുള്ള പുലിയെയാണ് ഇവര്‍ കൊന്നത്. തുടര്‍ന്ന് പുലിയുടെ തോല്‍, പല്ല്, നഖം എന്നി വില്‍പ്പനയ്ക്കായി കൊണ്ടുവന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വനം വകുപ്പ് പ്രതികള്‍ക്ക് പിന്നാലെയെത്തിയത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ കൊന്ന പുലിയുടെ അവശിഷ്ടങ്ങളും ഇറച്ചിയും കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Leoperd Killed In Mankulam