Advertisement
Daily News
ഹോട്ടലില്‍ ഓസ്‌കാര്‍ മറന്നുവെച്ച് ഡികാപ്രിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Mar 02, 07:58 am
Wednesday, 2nd March 2016, 1:28 pm

dicapriyo

ഹോളിവുഡ് താരവും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ ലിയോനാര്‍ഡോ ഡികാപ്രിയോ തനിക്ക് ലഭിച്ച പുരസ്‌കാര ശില്പം ഒരു ഹോട്ടലില്‍ മറന്നു.

ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചതിന് ശേഷം ഡികാപ്രിയോയും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിക്കൊടുവിലാണ് ശില്പമെടുക്കാന്‍ ഡികാപ്രിയോ മറന്നത്.

ഹോട്ടലിലേക്ക് ഡികാപ്രിയോയും സുഹൃത്തുക്കളും കടക്കുന്നതും ഹോട്ടലില്‍ നടത്തുന്ന പാര്‍ട്ടിയും ടി.എം.സെഡ് വെബ്‌സൈറ്റാണ് പകര്‍ത്തിയത്.


 Read More ബംഗ്ലാദേശി യുവതികളെ ജോലിക്കെന്ന വ്യാജേന ലൈംഗികവ്യാപാരത്തിനായി സിറിയയിലേക്ക് കയറ്റിയയ്ക്കുന്നതായി റിപ്പോര്‍ട്ട്


അതിന് ശേഷം ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ ഡികാപ്രിയോയുടെ കയ്യില്‍ പുരസ്‌കാര ശില്പം ഇല്ലായിരുന്നു. തുടര്‍ന്ന് കാറില്‍ എല്ലാവരും കയറിയശേഷം ഹോട്ടലില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങുന്നതും ശില്പം ഡികാപ്രിയോയ്ക്ക കൊടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

എന്നാല്‍ അതിന് മുന്‍പായി മറ്റൊരാള്‍ ഇയാള്‍ക്ക് മുന്നിലായി എത്തി ഡികാപ്രിയോയ്ക്ക് മദ്യക്കുപ്പി കൊടുക്കുന്നതും ഡികാപ്രിയോ അത് വാങ്ങുകയും ചെയ്തു. പിന്നീട് മാത്രമാണ് പുരസ്‌കാര ശില്പം കൊടുക്കുന്നത്.

ഇതെടുക്കാതെ പോവുകയാണോ എന്ന് ഇയാള്‍ ഡികാപ്രിയോട് ചോദിക്കുന്നതും ആ അത് ഡാനിന്റെ കയ്യില്‍ കൊടുക്കൂ എന്ന് നിര്‍വികാരത്തോടെ ഡികാപ്രിയോ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പുരസ്‌കാരം ലഭിച്ച ശേഷം അത് കാലിനടിയില്‍ ഷൂസുകള്‍ക്കിടയിലായി വെച്ച് ഡികാപ്രിയോ ഇരിക്കുന്ന ഫോട്ടോകളും ഇന്നലെ ചര്‍ച്ചയായിരുന്നു.

88മത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ദ റവനന്റി”ലെ പ്രകടനത്തിനാണ് ലിയനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തത്.