|

ലാലേട്ടന്‍ യൂത്തിന്റെ ഇടയിലേക്ക് ഇറങ്ങിവരും; ആദ്യം ഭയം തോന്നിയെങ്കിലും പെട്ടെന്ന് മാറി: ലിയോണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് റാം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ചിത്രമാണ് ഇത്. തൃഷയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.

ഒപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്. ഇപ്പോള്‍ റാം സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് നടി ലിയോണ ലിഷോയ്. സ്റ്റാര്‍ ഏന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിയോണ.

‘ജീത്തു ജോസഫ് – ലാലേട്ടന്‍ കോമ്പോയില്‍ വരുന്ന എന്റെ രണ്ടാമത്തെ ചിത്രമാണ് റാം. ശരിക്കും ആദ്യം പ്ലാന്‍ ചെയ്ത സിനിമ ട്വല്‍ത്ത് മാന്‍ ആയിരുന്നില്ല. പകരം റാം ആയിരുന്നു. 2020ല്‍ തന്നെ ആ സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നു.

പിന്നീട് ട്വല്‍ത്ത് മാന്‍ പൂര്‍ത്തിയായതിന് ശേഷമാണ് റാം വലിയ കാന്‍വാസ് ചിത്രമാക്കിയത്. ആ സിനിമ രണ്ട് ഭാഗങ്ങളിലായി നിര്‍മിക്കാന്‍ ഉദ്ദേശിച്ചതോടെ സ്‌ക്രിപ്റ്റിലുള്‍പ്പെടെ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. പുതിയ കഥാപാത്രങ്ങളെയും ചേര്‍ത്തു.

അതുകൊണ്ട് തന്നെ ചിലപ്പോള്‍ ഒരു സീനില്‍ പോലും എന്റെ പൊലീസ് കഥാപാത്രം ചുരുങ്ങിയേക്കാം. പക്ഷേ ലാലേട്ടന്‍, തൃഷ തുടങ്ങി ഒരുപാട് സീനിയര്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഭാഗമാകുക സന്തോഷമുള്ള കാര്യമാണല്ലോ.

ലാലേട്ടന്‍ യൂത്തിന്റെ ഇടയിലേക്ക് ഇറങ്ങിവരും. ആദ്യമൊക്കെ ഭയം തോന്നിയെങ്കിലും അത് പെട്ടെന്ന് മാറി. തുടക്കത്തില്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം ഞങ്ങളിലൊരാളായി മാറി. എവിടെയും എനിക്ക് ഐസ് ബ്രേക്കിങ് മൊമന്റ് നിര്‍ണായകമാണ്,’ ലിയോണ ലിഷോയ് പറഞ്ഞു.

Content Highlight: Leona Lishoy Talks About Mohanlal And Ram Movie

Latest Stories

Video Stories