വിജയ് നായകനായ പുതിയ ചിത്രം ലിയോയുടെ ട്രെയ്‌ലറിലെ ഒരു ഡയലോഗ് വിവാദമായിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം എന്ന നിലയില്‍ നിരവധി സംഘടനകളാണ് ആ ഡയലോഗ് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും നീക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.
ഹിന്ദുമക്കള്‍ ഇയക്കം എന്ന സംഘടന ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. വിജയിയുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സ്ത്രീകള്‍ക്കുനേരെയുള്ള മോശം പ്രയോഗം സിനിമയില്‍ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു സംഘടന ആരോപിച്ചത്.
എന്നാല്‍ ഇപ്പോള്‍ വിവാദമായ ആ രംഗം ട്രെയ്‌ലറില്‍ മ്യുട്ട് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പക്ഷെ ഇതിന് കാരണം ബി.ജെ.പിയുടെ പ്രതിഷേധമോ മറ്റ് സംഘടനകളുടെ പരാതിയോ ഒന്നുമല്ല. സിനിമയുടെ സെന്റിങ്ങിന് ശേഷമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിവാദ ഡയലോഗ് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും നീക്കിയത്.
ട്രെയ്‌ലറില്‍ ഒരു മിനിറ്റ് 46 സെക്കന്റില്‍ വരുന്ന ഭാഗമാണ് ഇപ്പോള്‍ മ്യുട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 9ന് പുറത്തുവിട്ട സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഈ നിര്‍ദ്ദേശം കണാനാകും. ഇതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വാക്ക് മ്യുട്ട് ചെയ്തിരിക്കുന്നത്. അതേസമയം സിനിമയിലെ ഈ രംഗത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് ആണെന്ന് സംവിധായകന്‍ ലോകേഷ് നേരത്തെ പറഞ്ഞിരുന്നു.
വിജയ് ഈ രംഗത്തില്‍ അഭിനയിക്കുന്നതിന് തൊട്ട് മുമ്പായി ഇത് വേണോ എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ കഥാപാത്രത്തിന്റെ സാഹചര്യം പറയാന്‍ ആ വാക്ക് അങ്ങേയറ്റം ആവശ്യമായത് കൊണ്ടാണ് ഉപയോഗിച്ചതെന്നും അങ്ങനെ പറഞ്ഞപ്പോഴാണ് വിജയ് അഭിനയിക്കാന്‍ തയ്യാറായാതെന്നാണ് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ദളപതി വിജയിയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ് എന്നിവരാണ്. ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Content Highlight: Leo trailer bad word is now muted but bjp protest is not the reason