| Monday, 23rd October 2023, 8:10 pm

പാന്‍ വേള്‍ഡ് കുതിപ്പ്; ആഗോള ബോക്‌സ് ഓഫീസില്‍ ഡി കാപ്രിയോ ചിത്രത്തെ പിന്നിലാക്കി ലിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസില്‍ ലിയോയുടെ പാന്‍ വേള്‍ഡ് കുതിപ്പ്. ആഗോള ബോക്‌സ് ഓഫീസില്‍ ലിയനാര്‍ഡോ ഡികാപ്രിയോ ചിത്രം കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ ലിയോ പിന്നിലാക്കി. അമേരിക്കന്‍ മാഗസീനായ വെറൈറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ലിയോ 48.5 മില്യണ്‍ ഡോളറും കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ 44 മില്യണ്‍ ഡോളറുമാണ് വാരാന്ത്യത്തില്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

2.1 മില്യണ്‍ ഡോളര്‍ യു.എസില്‍ നിന്നും 1.07 മില്യണ്‍ പൗണ്ട് യു.കെയില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും ലിയോ നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ലിയോ 400 കോടിയിലധികം നേടിയെന്ന റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ശരി വെച്ചിരുന്നു.

കേരളത്തിലും സിനിമക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപ ചിത്രം മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയതായിട്ടാണ് സിനിമാ ട്രാക്കര്‍മാരുടെ കണക്കുകള്‍. വരും ദിവസങ്ങളിലും ലിയോ ബോക്സോഫീസില്‍ വേട്ട തുടരും എന്ന് തന്നെയാണ് കണക്കുകൂട്ടുന്നത്.

അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

Content Highlight: Leo overtakes DiCaprio’s film at the global box office

Latest Stories

We use cookies to give you the best possible experience. Learn more