|

ലോകേഷില്‍ നിന്ന് ഇങ്ങനെ ഒരെണ്ണം പ്രതീക്ഷിച്ചില്ല; ലിയോ പോസ്റ്ററിന് മോശം പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പടെ റിലീസ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത ലിയോ പോസ്റ്ററിനെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഇന്ന് റിലീസ് ചെയ്ത വിജയിയും സഞ്ജയ് ദത്തും ഉള്‍പ്പടുന്ന പോസ്റ്ററിന് മോശം പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ലോകേഷില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന തരത്തിലാണ് ചര്‍ച്ചകള്‍.

ഇന്നത്തെ പോസ്റ്റര്‍ മനപൂര്‍വം സിനിമയുടെ ഹൈപ്പ് കുറക്കാന്‍ റിലീസ് ചെയ്തതാണെന്ന വാദവും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്.

ശാന്തമായി പിശാചിനെ നേരിടുക എന്ന ടൈറ്റിലിലിലാണ് ഇന്നത്തെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. അതേസമയം
7 സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.

Content Highlight: Leo new poster getting negative response