| Sunday, 17th September 2023, 6:14 pm

ശാന്തമായിരിക്കൂ, യുദ്ധം ഒഴിവാക്കൂ; ലിയോ പുതിയ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ചിത്രം ലിയോയിലെ പുതിയ പോസ്റ്റര്‍ പുറത്ത്. മുമ്പ് ഹെവി ബ്രൂട്ടല്‍ പോസ്റ്ററായിരുന്നു പുറത്ത് വന്നതെങ്കില്‍ പുതിയ പോസ്റ്ററില്‍ കാം ആന്‍ഡ് കൂള്‍ ലുക്കാണ്. ‘ശാന്തമായിരിക്കൂ, യുദ്ധം ഒഴിവാക്കൂ,’ എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. മഞ്ഞിലൂടെ ഓടിവരുന്ന വിജയ്‌യേയും പോസ്റ്ററില്‍ കാണാം.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഒകിടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.

ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. 65 ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിയേറ്ററുകളിലെത്തുന്ന ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: leo new poster

We use cookies to give you the best possible experience. Learn more