ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിച്ച ലിയോ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മാത്യു തോമസ്, ഗൗതം വാസുദേവ് മേനോന്‍, മിസ്‌കിന്‍, സാന്‍ഡി, പ്രിയ ആനന്ദ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.
ചിത്രം പ്രദര്‍ശനം തുടരവെ വിജയ്ക്ക് ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാണ കമ്പനിയായ ദി റൂട്ട്. പാര്‍ത്ഥിപനില്‍ നിന്നും ലിയോയിലേക്കുള്ള ട്രാന്‍സിഷനാണ് ട്രിബ്യൂട്ട് വീഡിയോയില്‍ കാണിക്കുന്നത്.
റിലീസ് ദിനം മുതല്‍ സമ്മിശ്ര പ്രതികരണമാണെങ്കിലും കളക്ഷനില്‍ റെക്കോഡുകളാണ് ചിത്രം സൃഷ്ടിക്കുന്നത്. കേരളത്തില്‍ മാത്രം 58 കോടിയാണ് ലിയോ നേടിയത്. ഇതോടെ കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോഡും ലിയോ സ്വന്തമാക്കിയിരുന്നു. രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡ് കേരള കളക്ഷനില്‍ മറികടന്നാണ് ദളപതി വിജയ്‌യുടെ ലിയോ ഒന്നാം സ്ഥാനത്ത് എത്തിയത്. ജയിലര്‍ കേരളത്തില്‍ ആകെ 57 കോടി രൂപയായിരുന്നു നേടിയത്.
അതേസമയം 540 കോടിയാണ് ആഗോളതലത്തില്‍ ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. മന്‍സൂര്‍ അലി ഖാന്‍, മഡോണ, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.