കാത്തിരിപ്പ് അവസാനിക്കുന്നു; ലിയോ തിയേറ്ററുകളിലേക്ക്
ഏറെ നാളുകളായുള്ള സിനിമാ പ്രേമികളുടെയും ആരാധകരുടെയും കാത്തിരിപ്പുകള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ നാളെ തിയേറ്ററ്റുകളില്‍ റിലീസ് ചെയ്യുകയാണ്. ലോകമെമ്പാടും മികച്ച റിലീസായി എത്തുന്ന ചിത്രത്തിന് ഇതിനോടകം റെക്കോഡ് പ്രീ സെയില്‍ ലഭിച്ചുക്കഴിഞ്ഞു.
റെക്കോഡ് സ്‌ക്രീനുകളിലാണ് ഇന്ത്യയിലും പുറത്തും ചിത്രം റിലീസ് ചെയ്യുന്നത്. പല പ്രതിസന്ധികളും കടന്നാണ് നാളെ ചിത്രം തിയേറ്ററില്‍ എത്തുന്നത്.
സിനിമയുടെ റിലീസ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വലിയ ആഘോഷമാണ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ 655 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലര്‍ച്ചെ നാലുമണിക്കാണ് കേരളത്തിലെ ആദ്യ ഷോ ആരംഭിക്കുന്നത്.
തമിഴ്നാട്ടില്‍ സിനിമയുടെ ആദ്യ ഷോ ആരംഭിക്കുന്നത് രാവിലെ 9മണിക്കാണ്. ഇത് രണ്ടാം തവണയാണ് ലോകേഷ് വിജയ് കൂട്ടുകെട്ടില്‍ സിനിമ റിലീസ് ചെയ്യുന്നത്. ഒരു വിജയ് ചിത്രം എന്നതില്‍ ഉപരി സംവിധായകന്‍ ലോകേഷിന്റെ പേരിലും ലിയോക്ക് ഹൈപ്പ് ലഭിച്ചിട്ടുണ്ട്.
ലിയോ എല്‍.സി.യു ആണോ എന്ന ചര്‍ച്ചകള്‍ക്ക് എന്തായാലും നാളെ അവസാനമാകും.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.
Content Highlight: Leo movie releasing tommorow