Advertisement
Entertainment news
ലിയോ റിലീസ് ചെയ്യുക രണ്ട് ഭാഗങ്ങളായി: റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 08, 03:35 pm
Tuesday, 8th August 2023, 9:05 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗങ്ങളിലാകുമെന്ന് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് 2025ലാകും തുടങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്ക് ടോളിവുഡ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തൃഷ നായികയായി എത്തുന്ന സിനിമയില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

കേരളത്തില്‍ 650ല്‍ അധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഏറ്റവും ഒടുവില്‍ ചിത്രത്തിലേതായി പുറത്തുവന്ന ‘നാ റെഡി താന്‍’ എന്ന് തുടങ്ങുന്ന ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. വിജയുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത്.

സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്.

വിജയിയും തൃഷയും14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്ക്കുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ രജനികാന്ത് നായകനാകും എന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Content Highlight: Leo movie release in two parts reports