|

ലിയോയിലെ പുതിയ ഗാനം പുറത്ത്; അനിരുദ്ധ് കോപ്പിയടിച്ചതെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയിലെ ഗാനം റിലീസ് ആയിരിക്കുകയാണ്. ഓര്‍ഡിനറി പേഴ്‌സണ്‍ എന്ന ഗാനമാണ് സോണി മ്യുസിക്ക് സൗത്ത് എന്ന യൂട്യൂബ് ചാനല്‍ വഴി റിലീസ് ആയിരിക്കുന്നത്.

ഗാനം പുറത്തുവന്നതിന് പിന്നാലെ അനിരുദ്ധ് ഈ ഗാനം കോപ്പി അടിച്ചതാണ് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ഒറ്റ്‌നിക്ക എന്ന സംഗീതജ്ഞന്റെ വെയര്‍ ആര്‍ യു എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വിദേശ ഗാനവുമായുള്ള ലിയോയിലെ പാട്ടിന്റെ സാമ്യം തെളിയിക്കുന്ന പോര്‍ഷനുകളും നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്.

അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ലിയോ. നാലു ദിവസം പിന്നിടുമ്പോള്‍ ചിത്രം ഇതിനോടകം ലോകമെമ്പാടും നിന്നും 400 കോടിയിലേറെ നേടിക്കഴിഞ്ഞു.


അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo movie new song is out now social media says that anirudh copied its from otnicka’s where are you

Video Stories