വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലെ പുതിയ പോസ്റ്റര്‍ പുറത്ത്. തോക്കിനുള്ളിലുള്ള വിജയ്‌യെയാണ് പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്.
ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. യുദ്ധം ഒഴിവാക്കൂ, എന്നാണ് ഇന്നലെ ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയിരുന്നത് ശാന്തമായിരിക്കൂക, രക്ഷപ്പെടാന്‍ തയ്യാറെടുക്കുകയെന്നാണ് ഇന്ന് ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററുകളിലെ വാചകളുടെ അര്‍ഥം എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍.
ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.
ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.