ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ബുക്കിങ് ഇന്ത്യയില്‍ റെക്കോഡ് വേഗത്തിലാണ് നടക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യയില്‍ മാത്രമല്ല ജി.സി.സി രാജ്യങ്ങളിലും ലിയോക്ക് റെക്കോഡ് പ്രീ സെയില്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
റിലീസിന് മൂന്ന് ദിവസം ആവേശേഷിക്കുമ്പോള്‍ തന്നെ നിലവില്‍ ഏറ്റവും വലിയ ഓപ്പണിങ്ങില്‍ ലിയോ നാലാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഇനി മൂന്ന് ദിവസം കൊണ്ട് ലിയോക്ക് മറികടക്കാനുള്ളത് ജയിലറേയും പത്താനേയും ജവാനെയും മാത്രമാണ്. ഇതും വരും ദിവസങ്ങളില്‍ ഭേദിക്കുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.
നിലവില്‍ ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിക്കുന്ന റെക്കോഡ് പ്രീ സെയിലാണ് ലിയോക്ക് ലഭിക്കുന്നത്.
സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.