|

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ പുതു ചരിത്രം; ലിയോ ഫസ്റ്റ് ഡേ കളക്ഷന്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചരിത്രങ്ങള്‍ ആദ്യ ദിനം തന്നെ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് ലിയോ. 148.5 കോടി രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.

ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് വിവരം പങ്കുവെച്ചത്. കേരളത്തില്‍ ആദ്യ ദിനം 12 കോടിയില്‍പരം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി.

വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ് വിജയ്‌യുടെ മകനായി ലിയോയില്‍ എത്തുമ്പോള്‍ മഡോണ സെബാസ്റ്റ്യന്‍ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലെത്തുന്നു. ഹൗസ്ഫുള്‍ ഷോകളുമായി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് ലിയോ.

അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ് , എഡിറ്റിങ്: ഫിലോമിന്‍ രാജ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Leo movie first day collection