ലോകേഷ് കനകാരജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്.
വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. സിനിമയുടെ ആദ്യദിനം കളക്ഷന്‍ ഉള്‍പ്പടെ സിനിമാ പ്രേമികള്‍ പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ 400ലധികം തിയേറ്ററിലാകും സിനിമ റിലീസ് ചെയ്യുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും വിഭിന്നമായി പുലര്‍ച്ചെ നാലുമണിക്ക് തന്നെ കേരളത്തില്‍ ലിയോ ഫാന്‍സ് ഷോകള്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അങ്ങനെ സംഭവിച്ചാല്‍ ഡബിള്‍ ഡിജിറ്റില്‍ സിനിമ ആദ്യ ദിനം കളക്ഷന്‍ നേടാന്‍ സാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ഉയരുന്ന പ്രവചനങ്ങള്‍.
അതേസമയം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് സിനിമകളില്‍ ആദ്യ അഞ്ചിലുള്ള മൂന്നും വിജയ് ചിത്രങ്ങളാണ്.
ബീസ്റ്റാണ് ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് 6.60കോടി രൂപയാണ് ബീസ്റ്റ് കേരളത്തില്‍ നിന്ന് ആദ്യ ദിനം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എ.ആര്‍ മുരുഗദോസ് വിജയ് ചിത്രം സര്‍ക്കാരാണുള്ളത് സിനിമയുടെ ആദ്യ ദിന കളക്ഷന്‍ ആകട്ടെ 6.10 കോടിയാണ്.
മൂന്നാം സ്ഥാനത്ത് രജിനി ചിത്രം ജയിലറും നാലാം സ്ഥാനത്ത് ലോകേഷ് കമല്‍ഹാസന്‍ ചിത്രം വിക്രവുമാണ് ഉള്ളത്. അഞ്ചാം സ്ഥാനത്ത് ഉള്ളതും മറ്റൊരു വിജയ് ചിത്രമായ ബിഗിലാണ്.
ഈ റെക്കോഡ് എല്ലാം തന്നെ ലിയോ തുരുത്തികുറിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ദളപതി വിജയിയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.