|

ലിയോ കലക്കി; എല്‍.സി.യു ഉറപ്പിക്കാം? സൂചന നല്‍കി ഉദയനിധി സ്റ്റാലിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോയുടെ റിവ്യൂമായി ഉദയനിധി സ്റ്റാലിന്‍. എക്‌സിലൂടെയാണ് ഉദയ് ലോകേഷ് വിജയ് ചിത്രത്തിന്റെ അഭിപ്രായം അറിയിച്ചത്. വിജയിയേയും സംവിധായകന്‍ ലോകേഷിനേയും ഒപ്പം സംഗീത സംവിധായകന്‍ അനിരുദ്ധ് ഉള്‍പ്പടെ ഉള്ളവരെ ഉദയ് ട്വീറ്റില്‍ അഭിനന്ദിക്കുന്നുണ്ട്.

എല്‍.സി.യു എന്ന ഹാഷ്ടാഗും ഉദയ് ഇതിനൊപ്പം ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ഉദയ്യുടെ ട്വീറ്റ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ലിയോ എല്‍.സി.യു ആണോ എന്ന ചര്‍ച്ചകള്‍ക്ക് ഇടയിലാണ് ഉദയുടെ ട്വീറ്റ് വരുന്നത്. അതേസമയം മികച്ച പ്രീ ബുക്കിങ്ങാണ് ലിയോയിക്ക് ലോകമെമ്പാടും ലഭിക്കുന്നത്. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo is in Lokesh cinematic universe udhay nidhi stalin confirmed

Latest Stories