കേരളത്തിലെ തമിഴ് സിനിമ കളക്ഷനില്‍ സമ്പൂര്‍ണ ആധിപത്യവുമായി വിജയ് ചിത്രം ലിയോ. 58 കോടി നേടിയതോടെ സംസ്ഥാനത്ത് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന റെക്കോഡാണ് ലിയോ സ്വന്തമാക്കിയത്. 57.7 കോടി നേടിയ രജിനികാന്ത് ചിത്രം ജയിലറിന്റെ റെക്കോഡാണ് ലിയോ മറികടന്നത്.
ലിയോയുടെ കേരളത്തിലെ വിതരണ കമ്പനിയായ ഗോകുലം മൂവീസാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പുറത്ത് വിട്ടത്. അതേസമയം 540 കോടിയാണ് ആഗോളതലത്തില്‍ ലിയോ സ്വന്തമാക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. തൃഷ നായികയായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, മഡോണ, ഗൗതം വാസുദേവ് മേനോന്‍
മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വലിയ താരനിരയും ഉണ്ടായിരുന്നു.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: Leo holds the record of being the highest grossing Tamil film in kerala