| Monday, 30th October 2023, 11:45 am

ആന്റണി ദാസ് സത്യമറിഞ്ഞിട്ടില്ല! ലിയോക്ക് പല രാജ്യത്തും പല ക്ലൈമാക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രത്തില്‍ ലിയോ, പാര്‍ത്ഥിപന്‍ എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലാണ് വിജയ് എത്തിയത്.

ലിയോക്ക് ആകെ മൂന്ന് വേര്‍ഷന്‍ ഉണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താന് ലിയോ ആണെന്ന് പാര്‍ത്ഥിപന്‍ വെളിപ്പെടുത്തുന്ന ഭാഗങ്ങള്‍ പല തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

സഞ്ജയ് ദത്ത് അവതരിപ്പിച്ച ആന്റണി ദാസ് പാര്‍ത്ഥി ലിയോ ആണെന്ന് മനസിലാക്കുന്നില്ല എന്നാണ് ഒരു വേര്‍ഷനില്‍ കാണിക്കുന്നത്. അറ്റ്‌ലാന്റയില്‍ ലിയോ കണ്ട പ്രേക്ഷകരാണ് ഈ വേര്‍ഷനെ പറ്റി വെളിപ്പെടുത്തിയത്. ഒമാനിലും ഈ വേര്‍ഷനാണ് കാണിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

മരിക്കുന്നതിന് മുമ്പ് ആന്റണി ദാസിനോട് താന്‍ ലിയോ ആണെന്ന് പാര്‍ത്ഥി വെളിപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ അത് അറിയുന്നത് ഹെരോള്‍ഡ് ദാസിനൊപ്പമുള്ള ഫൈറ്റിന് ശേഷമാണെന്നുമാണ് മറ്റൊരു വേര്‍ഷനില്‍. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന വേര്‍ഷനിലാണ് ഈ ക്ലൈമാക്‌സ്.

മൂന്നാമത്തെ വേര്‍ഷനില്‍ ആന്റണി ദാസിനോട് താന്‍ ലിയോ ആണെന്ന് പാര്‍ത്ഥി വെളിപ്പെടുത്തുമ്പോള്‍ തന്നെ പ്രേക്ഷകരും അത് കാണുന്നുണ്ട്. അതിനാല്‍ ഹെരോള്‍ഡ് ദാസിനെ കാണാന്‍ പോവുമ്പോള്‍ തന്നെ ഇത് ലിയോ ആണെന്ന് പ്രേക്ഷകര്‍ക്കും അറിയാം.

ഒരു ചിത്രത്തിന് തന്നെ എന്തുകൊണ്ടാണ് ഇങ്ങനെ പല വേര്‍ഷനെന്നും ഇനി ഇത് ഡയറക്ടര്‍ ബ്രില്യന്‍സ് ആണോ എന്നുമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

എന്നാല്‍ സെന്‍സറിങ്ങിലെ പ്രശ്‌നം കൊണ്ടാണ് പല ഭാഗങ്ങളിലും ക്ലൈമാക്‌സിന് വ്യത്യാസം വന്നതെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാല്‍ പാര്‍ത്ഥി ലിയോ ആണെന്ന് വെളിപ്പെടുത്തുന്നതില്‍ എന്താണ് സെന്‍സറിങ് പ്രശ്‌നമെന്നാണ് ഇതിന് മറുചോദ്യമുയരുന്നത്.

Content Highlight: Leo has many climaxes in many countries

Latest Stories

We use cookies to give you the best possible experience. Learn more