| Sunday, 29th October 2023, 11:33 pm

റോളക്‌സല്ല എല്‍.സി.യുവിലെ ഏറ്റവും വലിയ വില്ലന്‍; വെളിപ്പെടുത്തി ലിയോ ക്യാമറാമാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ റിലീസിന് പിന്നാലെ സജീവമായതാണ് എല്‍.സി.യു ചര്‍ച്ചകള്‍. ചിത്രം എല്‍.സി.യുവില്‍ ഉള്‍പ്പെട്ടതാണെന്ന വിവരം പുറത്ത് വന്നതോടെ മറ്റ് കഥാപാത്രങ്ങളുമായി വലിയ താരതമ്യങ്ങള്‍ ലിയോക്ക് വന്നിരുന്നു. കഥാപാത്രം കൈതിയുടേയോ റോളക്‌സിന്റെയോ അത്ര പോരെന്നും റോളക്‌സാണ് എല്‍.സി.യുവിലെ അള്‍ട്ടിമേറ്റ് വില്ലനെന്നും ചര്‍ച്ചകള്‍ നടന്നു.

എന്നാല്‍ എല്‍.സി.യുവിലെ ശക്തനായ വില്ലന്‍ റോളക്‌സല്ലെന്ന് പറയുകയാണ് ലിയോയുടെ ക്യാമറമാന്‍ മനോജ് പരമഹംസ. എല്‍.സി.യുവിലെ ഏറ്റവും വലിയ വില്ലനായി ലോകേഷ് കനകരാജ് വിചാരിക്കുന്നത് വിജയ്‌യെയാണെന്നും മറ്റേതൊരു ഹീറോയെ പറ്റി ആലോചിച്ചാലും അവരെക്കാളെല്ലാം ആ കഥാപാത്രമാണ് ശക്തനെന്നും മനോജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ്.

‘ഈ യൂണിവേഴ്‌സ് എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ എല്‍.സി.യുവിലെ ഏറ്റവും വലിയ വില്ലനായി ലോകേഷ് സാര്‍ വിചാരിക്കുന്നത് വിജയ് സാറിനെയാണ്. മറ്റേതൊരു ഹീറോയെ പറ്റി ലോകേഷ് സാര്‍ ആലോചിച്ചാലും അവരെക്കാളെല്ലാം വിജയ് സാര്‍ പവര്‍ഫുള്ളാണ്. റോളക്‌സിനെ പറ്റിയോ വിക്രത്തെ പറ്റിയോ ചിന്തിച്ചാലും എങ്ങനെയൊക്കെ താരതമ്യം ചെയ്താലും മാസ് പെര്‍ഫോമന്‍സും ഫിസിക്കല്‍ അപ്പിയറന്‍സും ഒരാളെ വലുതാക്കി കാണിക്കുന്ന ഘടകങ്ങളാണ്.

അച്ഛനുണ്ടാക്കുന്ന പ്രശ്‌നത്തിന്റെ മുകളിലാണ് ലിയോയില്‍ പ്രതികാരം ഉണ്ടാകുന്നത്. മറ്റൊരു വില്ലന്‍ വന്ന് കൊല്ലുന്നതൊക്കെ എത്രയോ പ്രാവിശ്യം ചര്‍ച്ച ചെയ്തതാണ്. എറ്റവും നൊട്ടോറിയസായ വില്ലനാണ് ലിയോ. അതിനുമപ്പുറത്തുള്ള വില്ലനെ കൊണ്ട് ഇവനെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല. അവനെ വീഴ്ത്തണമെങ്കില്‍ അത് ഇമോഷണല്‍ ഫാക്ടറാവണം. ലിയോക്കായി ഇനിയൊരു പടം ചെയ്താല്‍ അത് ഇനിയും നൊട്ടോറിയസായിരിക്കും,’ മനോജ് പറഞ്ഞു.

ഒക്ടോബര്‍ 19നാണ് ലിയോ റിലീസ് ചെയ്തത്. തൃഷ, മാത്യു തോമസ്, പുയല്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മന്‍സൂര്‍ അലി ഖാന്‍, മഡോണ സെബാസ്റ്റിയന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Content Highlight: Leo camera man manoj paramahamsa says that leo is the powerful villain in lcu

Latest Stories

We use cookies to give you the best possible experience. Learn more