Film News
എണ്ണിയൊലൊടുങ്ങാത്ത കാറുകളുമായി ചേസിങ് സീനെടുത്തത് സെറ്റിട്ട്; ലിയോ മേക്കിങ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 21, 06:12 pm
Saturday, 21st October 2023, 11:42 pm

ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയുടെ ബിഹൈന്‍ഡ് ദി സീന്‍സ് പുറത്ത്. ചിത്രത്തിന്റെ വി.എഫ്.എക്‌സ് ടീമിന്റെ സ്റ്റുഡിയോയിലെ വീഡിയോ ആണ് റെഡ്‌നൂല്‍ ചാനല്‍ പുറത്ത് വിട്ടരിക്കുന്നത്.

30 പേരടങ്ങുന്ന ടീമാണ് ലിയോക്കായി വി.എഫ്.എക്‌സ് ഒരുക്കിയത്. ലിയോ എന്നെഴുതി വരുന്ന നാണയം മുതല്‍ ക്ലൈമാക്‌സിലെ കാര്‍ ചേസിങ് സീന്‍ വരെ ചെയ്തത് എങ്ങനെയെന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. റോഡുള്‍പ്പെടെ സെറ്റിട്ടതിന് ശേഷം ചിത്രീകരിച്ച കാര്‍ ചേസിങിന്റെ ബാക്ക്ഗ്രൗണ്ട് വി.എഫ്.എക്‌സ് ചെയ്യുകയായിരുന്നു.

ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററിലെത്തിയത്. സമ്മിശ്രപ്രതികരണങ്ങള്‍ക്കിടയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 148.5 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യദിന വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് വിവരം പങ്കുവെച്ചത്.

വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും മുന്നിലാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്.

Content Highlight: Leo behind the scenes video