2.5 ഡി 5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയും ആന്റി ഓയില്‍ ആന്റ് ആന്റി ഫിംഗര്‍ പ്രിന്റ് സെന്‍സറും ഫോണിനുണ്ട്. 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസറാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.
സക് സീരീസിലുള്ള ലെനോവോയുടെ അടുത്ത സ്മാര്‍ട്‌ഫോണായ ലെനോവോ സക് സെഡ് 2 പ്ലസ് ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും. ചൈനയില്‍ ഇക്കഴിഞ്ഞ മെയിലായിരുന്നു ഫോണ്‍ പുറത്തിറക്കിയത്.
ലെനോവോ സക് സെഡ് 1 ന്റെ വിജയത്തിന് പിന്നാലെയാണ് സക് സെഡ് 2 പ്ലസുമായി ലെനോവോ രംഗത്തെത്തുന്നത്. ചൈനയില്‍ ഫോണിന്റെ വില 18,400 രൂപയാണ്.
2.5 ഡി 5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയും ആന്റി ഓയില്‍ ആന്റ് ആന്റി ഫിംഗര്‍ പ്രിന്റ് സെന്‍സറും ഫോണിനുണ്ട്. 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസറാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. 4ജിബിയുടെ എല്‍.പി.പി.ഡി.ആര്‍. 4 ജി ബിറാമാണ് ഉപയോഗിച്ചിരിക്കുന്നത്.
പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലുമാണ്. മുന്‍വശത്തായി സ്ലോമോഷന്‍ വീഡിയോ റെക്കോഡിങ് സിസ്റ്റവും ഉണ്ട്. 3500 എം.എ.എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ബ്ലാക് വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 1080*1920 ആണ് പിക്‌സല്‍ റെസല്യൂഷന്‍.
ലെനോവോയുടെ സക് സെഡ് 1 അടുത്തിടെയായിരുന്നു കമ്പനി പുറത്തിറക്കിയത്. ഡ്യുവല്‍ സിം ഫങ്ഷനിലായിരുന്നു ഫോണ്‍. ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലായിരുന്നു ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനും 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയുമായിരുന്നു ഉള്ളത്. 3 ജിബിയാണ് റാം. 32 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്.
13 മെഗാപിക്‌സലായിരുന്നു പിന്‍വശത്തെ ക്യാമറ. 8 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 3,500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 150 ഗ്രാമായിരുന്നു ഭാരം. സക് സെഡ് 2 പ്രോയില്‍ 5.2 ഇഞ്ചായിരുന്നു ഡിസ്‌പ്ലേ. 3100 എംഎഎച്ച് ബാറ്ററി ലൈഫായിരുന്നു ഉള്ളത്.