ലെനോവോയുടെ സെഡ് 2 പ്ലസ് വ്യാഴാഴ്ച പുറത്തിറക്കും
Big Buy
ലെനോവോയുടെ സെഡ് 2 പ്ലസ് വ്യാഴാഴ്ച പുറത്തിറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2016, 3:50 pm

ലെനോവോയുടെ സെഡ് 2 പ്ലസ് സ്മാര്‍ട്‌ഫോണ്‍ വ്യാഴാഴ്ച ഇന്ത്യയില്‍ പുറത്തിറക്കും. ലെനോവോയുടെ സെഡ് പ്ലസിന്റെ ലോഞ്ചിങ്ങിന് പിന്നാലെയാണ് പുതിയ മോഡലുമായി കമ്പനി രംഗത്തെത്തിയത്.

ഇന്ത്യയില്‍ ലെനോവോയ്ക്ക് വലിയ മാര്‍ക്കാണ് ഉള്ളതെന്ന് ഇന്ത്യന്‍ പ്രൊഡക്ട് മാര്‍ക്കറ്റിങ് തലവന്‍ അനൂജ് ശര്‍മ പറഞ്ഞു.

3 ജിബി റാം, 32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് മോഡലും 4 ജബി റാം 64 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജുമിലാണ് ഫോണ്‍ പുറത്തിറക്കുന്നത്. രണ്ടും ഡ്യുവല്‍ സിമ്മാണ്. 4ജി സപ്പോര്‍ട്ടും ഉണ്ട്.

5 ഇഞ്ച് ഫുള്‍ എച്ച് ഡിസ്‌പ്ലേയും 2.5ഡി കര്‍വ്ഡ് ഗ്ലാസുമാണ് ഉള്ളത്. 1080*1920 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. 8 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. 3500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

ലെനോവോയുടെ സക് സെഡ് 1 അടുത്തിടെയായിരുന്നു കമ്പനി പുറത്തിറക്കിയത്. ഡ്യുവല്‍ സിം ഫങ്ഷനിലായിരുന്നു ഫോണ്‍. ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മാലോയിലായിരുന്നു ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനും 2.5 ഡി കര്‍വ്ഡ് ഡിസ്‌പ്ലേയുമായിരുന്നു ഉള്ളത്. 3 ജിബിയാണ് റാം. 32 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്.

13 മെഗാപിക്‌സലായിരുന്നു പിന്‍വശത്തെ ക്യാമറ. 8 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 3,500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 150 ഗ്രാമായിരുന്നു ഭാരം. സക് സെഡ് 2 പ്രോയില്‍ 5.2 ഇഞ്ചായിരുന്നു ഡിസ്‌പ്ലേ. 3100 എംഎഎച്ച് ബാറ്ററി ലൈഫായിരുന്നു ഉള്ളത്.