| Thursday, 8th February 2018, 2:31 pm

പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിന് ലാപ്‌ടോപുകള്‍ തിരിച്ചു വിളിക്കുന്നു; ഉപഭോക്താക്കളോട് റീ കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് 'ലെനോവോ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്മാര്‍ട്ട് ഫോണുകളുടെ തീപിടുത്തം കേട്ട് പഴകിയതാണ്. എന്നാല്‍ ഇപ്പോഴിതാ ലാപ്ടോപ്പിനും തീ പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. തീപിടിക്കാന്‍ സാധ്യതയുള്ള 78,000 തിങ്ക്പാഡ് ലാപ്‌ടോപ്പുകള്‍ ആണ് യു.എസില്‍ നിന്നും കാനഡയില്‍ നിന്നുമായി ചൈനീസ് നിര്‍മ്മാതാക്കളായ ലെനോവോ തിരിച്ചു വിളിച്ചത്. ഇവയില്‍ 55500 ലാപ്‌ടോപുകള്‍ കാനഡയില്‍ നിന്നു മാത്രമാണ്.

ലെനോവോ തിങ്ക് പാഡ് എക്‌സ്1 കാര്‍ബണ്‍ ഫിഫ്ത്ത് ജനറേഷന്‍ ലാപ്ടോപ്പുകളാണ് തീപിടിക്കാന്‍ സാധ്യതയുള്ളത്‌കൊണ്ട് തിരിച്ചു വിളിച്ചതെന്ന് കമ്പനിയുടെ യു.എസ് കണ്‍സ്യൂമര്‍ പ്രോഡക്ട് സേഫ്റ്റി കമ്മീഷന്‍ അറിയിച്ചു.

നിര്‍മാണത്തിനിടയില്‍ അനാവിശ്യമായി വന്ന ഒരു സ്‌ക്രൂ ആണ് ലാപ്‌ടോപിന് വിനയായത്. ഈ സ്‌ക്രൂ ലാപ്ടോപ്പിനെ വേഗത്തില്‍ ചൂടാക്കുമെന്നും, ഓവര്‍ ഹീറ്റിങ്ങ് മൂലം ബാറ്ററി വേഗത്തില്‍ പെട്ടിത്തെറിച്ച് വന്‍ അപകടമുണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് തങ്ങള്‍ പ്രൊഡക്ട് തിരികെ വിളിക്കുന്നതെന്നും ലെനോവോ വ്യക്തമാക്കി.

ലെനോവോ തിങ്ക് പാഡ് എക്‌സ്1 കാര്‍ബണ്‍ മെഷീന്‍ മോഡല്‍ 20hq, 20hr, 20k3 or 20k4, സീരിയല്‍ നമ്പര്‍ അടിയില്‍ പ്രിന്‍ഡ് ചെയ്തവയും, ഈ സീരിസില്‍ തന്നെ സില്‍വറും, ബ്ലാക്ക് കളറുമുള്ള ഫിഫ്ത്ത് ജനറേഷന്‍ ലാപ്ടോപ്പുകളെയാണ് തിരികെ വിളിക്കുന്നത്. തിരികെ വിളിച്ച 78,000 ലാപ്ടോപ്പുകളും ഡിസബര്‍ 2016 ന്റയും ഒക്ടോബര്‍ 2017 ന്റയും ഇടയില്‍ നിര്‍മിച്ചവയാണെന്നും കമ്പനി അവകാശപെടുന്നു.

https://support.lenovo.com/X1C_5GEN_RECALL വെബസൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ ലാപ്ടോപ്പ് റീകോള്‍ ലിസ്ററിലുണ്ടോയെന്ന് എത്രയും പെട്ടെന്ന് പരിശോധന നടത്താനും  ഉപഭോക്താക്കള്‍ക്ക് ലെനോവോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  മാത്രമല്ല ലിസ്റ്റില്‍ ഉണ്ടെങ്കില്‍  അതിന്റെ ഉപയോഗം നിര്‍ത്തിവെക്കാനും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more