ലെനോവോയുടെ കെ5 നോട്ട് മോഡല്‍ ആഗസ്റ്റ് 1 ന് പുറത്തിറക്കും. ചൈനയില്‍ ലെനോവോ കെ5 നോട്ടിന്റെ ലോഞ്ചിങ് ജനുവരിയിലായിരുന്നു 11,350 രൂപയാണ് ഫോണിന്റെ ചൈനയിലെ വില. ഇന്ത്യയിലും വിലയില്‍ വ്യത്യാസം വരില്ലെന്നാണ് അറിയുന്നത്.
ലെനോവോ വൈബ് കെ4 നോട്ടില്‍ നിന്നും ചില പുതുമകള്‍ വരുത്തിയാണ് കെ5 നോട്ട് എത്തുന്നത്. മെറ്റല്‍ബോഡിയാണ്. ഫിംഗര്‍പ്രിന്റ് സ്‌കാനറുമുണ്ട്. ഡോള്‍ബി അറ്റ്‌മോസ് പവേര്‍ഡ് സ്പീക്കറും കെ5 നോട്ടിന്റെ പ്രത്യേകതയാണ്.
മീഡിയാ ടെക് പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബിയാണ് റാം. 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജുണ്ട്. 128 ജിബിവരെയാക്കി ഉയര്‍ത്താം.
5.5 ഇഞ്ച് ഫുള്‍ എച്ച് ഡിയാണ് ഡിസ്‌പ്ലേ. 1080*1920 പിക്‌സലാണ് ഡിസ്‌പ്ലേ. 13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. 8 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ.