| Sunday, 4th September 2016, 3:37 pm

ലെനോവോ എ പ്ലസ് ലെനോവോ പി 2 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലെനോവോയുടെ പി2 മോഡലിന് 18,500 രൂപയാണ് വില. ലെനോവോ എ പ്ലസ് 5,200 രൂപയ്ക്കും ലഭ്യമാകും. പി 2 നവംബര്‍ മുതലാണ് വില്‍പ്പനക്കെത്തുക. എ പ്ലസ് ഈ മാസം മുതല്‍ തന്നെ വില്‍പ്പനക്കെത്തും.


പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ലെനോവോ. കെ6, കെ6 നോട്ട് എന്നീ മോഡലുകള്‍ക്ക് ശേഷമാണ് ലെനോവോ എ പ്ലസ്, ലെനോവോ പി 2 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കിയത്.

ലെനോവോയുടെ പി2 മോഡലിന് 18,500 രൂപയാണ് വില. ലെനോവോ എ പ്ലസ് 5,200 രൂപയ്ക്കും ലഭ്യമാകും. പി 2 നവംബര്‍ മുതലാണ് വില്‍പ്പനക്കെത്തുക. എ പ്ലസ് ഈ മാസം മുതല്‍ തന്നെ വില്‍പ്പനക്കെത്തും.

4.5 ഇഞ്ച് എഫ്ഡബ്യൂവിജി എ ആണ് ഡിസ്‌പ്ലേ. 480*854 ആണ് പിക്‌സല്‍ റെസ ല്യൂഷന്‍. മീഡിയ ടെക് എം.ടി 6580 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.  1 ജിബിയാണ് റാം. 8 ജിബി സ്‌റ്റോറേജും ഉണ്ട്. പിന്‍വശത്ത ക്യാമറ 5 മെഗാപിക്‌സലാണ്. സെല്‍ഫിക്യാമറ 2 മെഗാപിക്‌സലാണ്.   2000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

പി1 ന് 5100 എംഎച്ച് ആണ് ബാറ്ററി ലൈഫ്. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 4 ജിബിയാണ് റാം. 32 ജിബിയാണ് സ്റ്റോറേജ്.

പുതിയ ലാപ്‌ടോപ് ആയ യോഗബുക്ക് ലെനോവോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അലുമിനിയം മാഗ്‌നിസിയം കൊണ്ട് നിര്‍മ്മിച്ച യോഗബുക്കിന് കനം കുറവാണ്. കീ ബോര്‍ഡിന് പകരം ഒരു ടച്ച് പാനല്‍ മാത്രമാമുള്ളത്.

സാധാരണ കീബോര്‍ഡ് പോലെ ഉപയോഗിക്കുന്നതിന് ഒപ്പം തന്നെ യോഗ ബുക്കിന് ഒപ്പം ലഭിക്കുന്ന  പേന എന്ന സ്‌റ്റൈലസ് ഉപയോഗിച്ച് എഴുതുകയോ വരക്കുകയോ ചെയ്യാം.

ഒരു ഗ്ലാസ് പ്രതലത്തില്‍ ടൈപ്പ് ചെയ്യുന്നത് ശീലമാകാന്‍ അല്പം സമയം എടുത്തേക്കുമെങ്കിലും സഹായിക്കാന്‍ ലെനോവോ വൈബ്രേഷന്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം പെന ഉപയോഗിച്ച് എഴുതണമെങ്കില്‍ ഒരു കടലാസ് ഈ കീബോഡിന് മുകളില്‍ വെച്ച് എഴുതാം.

We use cookies to give you the best possible experience. Learn more