| Friday, 3rd November 2023, 10:35 am

നരബലി തെറ്റല്ലേയെന്ന് ചോദ്യം, ശരി തെറ്റുകൾ എങ്ങനെ പറയാൻ കഴിയുമെന്ന് ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആത്മീയതയേയും തന്റെ പൂർവ ജന്മത്തെ കുറിച്ചുമെല്ലാം പറഞ്ഞ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടി ലെന. ഈയിടെ ഒരു അഭിമുഖത്തിലായിരുന്നു ലെന തന്റെ പൂർവജന്മത്തിൽ ഒരു ബുദ്ധ സന്യാസി ആയിരുന്നെന്നും 63 വയസ്സ് വരെ ജീവിച്ചിരുന്നുവെന്നുമെല്ലാം പറഞ്ഞത്.

ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് പറയുന്ന ലെന സൈക്കോളജിയെ കുറിച്ച് പരാമർശിച്ച കാര്യങ്ങളെല്ലാം വലിയ വിമശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.

തെറ്റുകളെയും ശരികളെയും കുറിച്ച് നമ്മൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും, കാരണം ഒരാളുടെ തെറ്റ് നമുക്ക് ശെരിയാവമെന്നും പറയുകയാണ് ലെന. ആൾ ദൈവങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് 24 ന്യൂസിനോടുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘തെറ്റും ശരിയുമെന്ന കോൺസെപ്റ്റ് പറയാതിരിക്കുന്നതാണ് നല്ലത്. കാരണം ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയാവാം. ആൾ ദൈവങ്ങളെ ന്യായീകരിക്കുകയും വേണ്ട, നമ്മൾ ആരെയും തള്ളി പറയുകയും വേണ്ട. നമ്മൾ നമ്മുടേതായ ഒരു ഉൾവിളി കേൾക്കണം.

മതമെന്ന് പറയുന്നത് പലർക്കും വലിയൊരു സ്വാന്തനം കൊടുക്കുന്ന കാര്യമാണ്. അത് ആവശ്യമുള്ളവരുണ്ട്. മതങ്ങളും സത്യത്തിൽ നമ്മളെ ഇതേ പാതയിലേക്ക് അല്ലേ നയിക്കുന്നത്. അതിലേക്കുള്ള ഒരു ബ്രിഡ്ജ് ആയി കണ്ടാൽ മാത്രം മതി,’ലെന പറഞ്ഞു.
നരബലിയടക്കമുള്ള കാര്യങ്ങൾ തീർച്ചയായും എതിർക്കപ്പെടേണ്ട തെറ്റായ കാര്യമല്ലേയെന്ന അവതാരകന്റെ ചോദ്യത്തിന് ലെന പ്രതികരിച്ചത് ഇങ്ങനെ,

‘അതെല്ലാം തെറ്റാണെന്ന് പറയുമ്പോൾ നമ്മൾ അതിനായി ഒരു ജഡ്ജ്മെന്റ് അവിടെ വിധിക്കണം. നമ്മൾ അങ്ങനെ പറയുമ്പോൾ എല്ലാം അറിയുന്ന ഒരാളായി മാറുന്നില്ലേ അപ്പോൾ. ഇത്‌ തെറ്റാണ് അത് ശെരിയാണ് എന്ന് എങ്ങനെ പറയും. എന്തിനാണിത്ര വലിയ കാര്യങ്ങൾക്ക് നമ്മൾ മുതിരുന്നത്. ആദ്യം നമ്മുടെ കാര്യമൊന്ന് കറക്റ്റ് ആക്കിക്കൂടെ എല്ലാർക്കും,’ എന്നായിരുന്നു ലെനയുടെ മറുപടി.

Content Highlight: Lena Talks About  Human Sacrifice

We use cookies to give you the best possible experience. Learn more