നടി ലെന ഈയിടെ ഒരു അഭിമുഖത്തിൽ താരം എഴുതിയ ‘ദി ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് ‘ എന്ന പുസ്തകത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. താനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണെന്നും മെഡിറ്റേഷൻ ചെയ്യാൻ ഏറെ ഇഷ്ടമാണെന്നുമെല്ലാം ലെന അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സൈക്കോളജിയെക്കുറിച്ച് ലെന പറഞ്ഞ വാദങ്ങൾ തീർത്തും അശാസ്ത്രീയമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്.
23 വയസിൽ മഷ്‌റൂം പരീക്ഷിച്ച അനുഭവത്തെ കുറിച്ച് പറയുമ്പോഴും നമ്മുടെ ബോധതലത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചാൽ അത് ആത്മഹത്യയിലേക്കടക്കം എത്തിക്കുമെന്നാണ് ലെന പറയുന്നത്. പുതിയ തലമുറയെ കുറിച്ച് 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ മനസിലാക്കിയിടത്തോള്ളം ഇപ്പോഴത്തെ ചെറുപ്പക്കാർ വളരെ സെൻസിറ്റീവാണ്. വളരെ ഇന്റലിജെന്റാണ്. ഒരുപാട് കാര്യങ്ങൾ അറിഞ്ഞു കൊണ്ടാണ് അവർ ജനിക്കുന്നത്. കാരണം ഇന്റർനെറ്റ് അവരുടെ കൈയിലാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ജീവിക്കുന്ന ചെറുപ്പക്കാർക്ക് ഇനിയെന്ത് എന്നൊരു വീർപ്പുമുട്ടലുകൾ തോന്നും.
അതേ സമയം അവരുടെ പാരെന്റ്സും മുന്നത്തെ തലമുറയുമെല്ലാം പറയുന്നത്, അന്ന് അവർ ചെയ്ത കാര്യങ്ങൾ വീണ്ടും ചെയ്യാനാണ്. എല്ലാം മനസിലാക്കി കൊണ്ടാണ് അവർ ജനിക്കുന്നത് തന്നെ. എന്നിട്ടും എല്ലാം അറിഞ്ഞുകൊണ്ട് അവരെ ഒരു പെട്ടിക്കുള്ളിൽ പൂട്ടിയിടാൻ ശ്രമിച്ചാൽ അവർ സമ്മതിക്കില്ല. കുട്ടികൾക്കിപ്പോൾ ക്ലാസ്സ് റൂമുകളിൽ അനങ്ങാതെ ഇരിക്കാൻ പറ്റുന്നില്ല. കാരണം അവർക്ക് അത്രയും എനർജിയുണ്ട്. ഈ പഴഞ്ചൻ രീതികളുമായി മുന്നോട്ട് പോവാൻ അവർ തയ്യാറല്ല. അതവർക്ക് സെറ്റ് ആവുന്നില്ല.
അതുകൊണ്ടാണ് മനസിന് റിലീഫ് വേണമെന്ന് പറഞ്ഞ് ചെറുപ്പക്കാർ ബോധംകളയാൻ ശ്രമിക്കുന്നത്. നമ്മൾ നമ്മുടെ ബോധത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അല്ലെങ്കിൽ അതിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചാൽ അത് ആത്മഹത്യയിലേക്ക് നയിക്കാം, ഡിപ്രഷന് കാരണമാവാം.