| Friday, 10th November 2023, 9:20 am

എനിക്കെന്ത് അവകാശമാണ് അങ്ങനെ പറയാൻ, അതാണ് എന്റെ കാഴ്ചപ്പാട്: ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ നടി ലെന ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്റെ പൂർവ ജന്മത്തെ കുറിച്ചും സൈക്കോളജിയെക്കുറിച്ചുമെല്ലാമായിരുന്നു ലെന സംസാരിച്ചത്.

കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസി ആയിരുന്നെന്നും 63 വയസ്സ് വരെ ജീവിച്ചിരുന്നുവെന്നുമെല്ലാം ലെന പറഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ അത് വലിയ ശ്രദ്ധ നേടുകയായിരുന്നു. ലെന പറഞ്ഞ കാര്യങ്ങൾ തീർത്തും ശാസ്ത്രീയമാണെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു.

താൻ ഒരു വിവാദത്തിലും പെടാറില്ലെന്നും ഒരു വ്യക്തിയുടെ കാര്യങ്ങളിൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലെന മുൻപ് പറഞ്ഞിരുന്നു. ബാക്കിയുള്ളവർ ചെയ്യുന്നതിനെ കുറിച്ച് തനിക്ക് എന്നും ഒരു അഭിപ്രായമില്ലയെന്നും ആ കാര്യം ചോദിച്ച് ഒരു മീഡിയയും ഇപ്പോൾ തന്നെ വിളിക്കാറില്ലെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞിരുന്നു.

‘ഞാൻ ഒരു വിവാദത്തിലും പെടാറില്ല. കാരണം ഞാൻ മറ്റൊരാൾ ചെയ്യുന്ന ഒരു കാര്യവും ശ്രദ്ധിക്കാനും പോകാറില്ല ഇടപെടാനും ശ്രമിക്കാറില്ല. സത്യത്തിൽ എനിക്ക് അതിനെ കുറിച്ച് ഒരു അഭിപ്രായവുമില്ല. കാരണം എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. എന്ത് ചെയ്യണം ചെയ്യേണ്ട എന്നത് അവരവരുടെ ഇഷ്ടമാണ്. അതിൽ കയറി ഞാൻ അഭിപ്രായം പറയേണ്ട ഒരു ആവശ്യവുമില്ല.

എനിക്കെന്ത് അവകാശമാണ് അങ്ങനെ പറയാൻ. ഇതാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ഞാൻ ഒരു വിവാദത്തിലും പെടാത്തത്. എന്നെ പല മീഡിയകളിൽ നിന്നും എന്റെ അഭിപ്രായം ചോദിച്ച് വിളിക്കാറുണ്ട്. ഞാൻ അപ്പോൾ ക്ലിയർ ആയിട്ട് പറയും എനിക്കൊരു അഭിപ്രായവുമില്ല.

ഇപ്പോൾ എന്നെ മീഡിയയിൽ നിന്ന് ആരും വിളിക്കാറില്ല. കാരണം എനിക്ക് അഭിപ്രായം ഒന്നും ഉണ്ടാവില്ല എന്ന് അവർക്കറിയാം. അത് തന്നെയാണ് എന്നും ഇന്നും എന്റെ അഭിപ്രായം. ബാക്കിയുള്ളവർ ചെയ്യുന്നതിൽ എനിക്കൊരു അഭിപ്രായവുമില്ല,’ലെന പറയുന്നു.

Content Highlight: Lena Says That She is Not Bothered About Others

We use cookies to give you the best possible experience. Learn more