ഈയിടെ തന്റെ പൂർവ ജന്മത്തെ കുറിച്ച് ഓർമയുണ്ടെന്നും അന്ന് താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും ലെന ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ലെനയുടെ ഈ വാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇപ്പോൾ തന്റെ പ്രസ്താവനകൾ മീഡിയയിൽ ചർച്ച ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ലെന. താനാണോ ആദ്യമായിട്ട് മുൻജന്മങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആളെന്നും അത്തരത്തിലുള്ള ഒരു റിയാക്ഷനാണ് കിട്ടികൊണ്ടിരിക്കുന്നതെന്നും ലെന പറയുന്നുണ്ട്. തന്റെ എക്സ്പീരിയൻസ് പങ്കുവെച്ചു എന്നേയുള്ളൂയെന്ന് ലെന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയറിൽ തന്റെ പുസ്തകത്തിന്റെ ഇൻ്റർനാഷണൽ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാനാണോ ആദ്യമായി പാസ്റ്റ് ലൈഫിനെ കുറിച്ച് സംസാരിച്ച ആൾ? അറിയാൻ വേണ്ടിയിട്ട് ചോദിക്കുകയാണ്. അതുപോലൊരു റിയാക്ഷൻ ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഞാനാണോ ആദ്യമായിട്ട് മുൻജന്മങ്ങളെക്കുറിച്ച് ഈ ലോകത്ത് സംസാരിക്കുന്നത്. നിങ്ങൾ തന്നെ പറയൂ നിങ്ങൾ മീഡിയയിലുള്ളവർ ആണല്ലോ. പബ്ലിക് ഫിഗേഴ്സ് ഇതിനുമുമ്പ് ആരും പറഞ്ഞിട്ടില്ലേ?. ഞാൻ അതുപോലെ പറഞ്ഞു എന്നേയുള്ളൂ.
അത് എങ്ങനെയാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അതൊരു ലോങ് പ്രോസസ്സ് ആണ്. അത് ചിലവർക്ക് പാസ്റ്റ് ലൈഫ് റിഗ്രെഷൻ സെഷൻസ് ചെയ്തിട്ടായിരിക്കാം, ചിലവർക്ക് പെട്ടെന്ന് മെഡിറ്റേഷനിൽ അറിയാമായിരിക്കും. ചിലവർക്ക് അവരുടെ ഗുരു കൊടുക്കുന്ന ദീക്ഷ വഴി ആയിരിക്കാം. ഇതിന് ഒരുപാട് വഴികളുണ്ട്. അത് ഓരോരുത്തരുടെയും പേഴ്സണൽ എക്സ്പീരിയൻസ് ആണ്.
ഞാനെന്റെ പേഴ്സണൽ എക്സ്പീരിയൻസ് പങ്കിട്ടു എന്നേയുള്ളൂ. ഇവിടെ വേറെ ഒന്നും ചെയ്തിട്ടില്ല . ഇതിൽ ഒരു കുറ്റം ഞാൻ കാണുന്നില്ല. പിന്നെ ഞാനല്ല ആദ്യമായിട്ട് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. ഞാൻ കണ്ടുപിടിച്ച വാക്ക് ഒന്നുമല്ല പാസ്റ്റ് ലൈഫ് എന്നോ മുൻജന്മമെന്നോ, ആരും കേൾക്കാതെ ലെന ഈ ലോകത്ത് പറഞ്ഞ ഒന്നല്ലല്ലോ.
എന്തോ കുറ്റം ചെയ്ത പോലെ, എന്തിനാണ് എന്നെ ഇത്രയധികം ചോദ്യം ചെയ്യുന്നത്. ഞാൻ അന്തം വിട്ടുപോയി. ഇത് ആദ്യമായിട്ടാണോ പാസ്റ്റ് ലൈഫിനെ കുറിച്ച് പറയുന്നത്. എനിക്ക് സർവസാധാരണമായിട്ടുള്ള രീതിയിലാണ് ഞാൻ പറഞ്ഞത്. നമ്മൾ അതിനെപ്പറ്റിയുള്ള സിനിമകൾ കണ്ടിട്ടുണ്ട് മുൻജന്മങ്ങളെ കുറിച്ച് ആളുകൾ സിനിമ എടുക്കാറുണ്ട്, ബുക്കുകളുണ്ട്, സംഭാഷണങ്ങളുണ്ട് ,പ്രഭാഷണങ്ങളുണ്ട്. ഞാൻ എൻ്റെ എക്സ്പീരിയൻസ് പറഞ്ഞെന്നേയുള്ളൂ,’ ലെന പറഞ്ഞു.
Content Highlight: Lena about her viral statement